കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ലോക് ഇന്‍ ഘട്ടം അവസാനിക്കുന്നത് ദീര്‍ഘകാല നിക്ഷേപകര്‍ക്ക് അവസരമൊരുക്കും – ജിയോജിത്ത് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍

മുംബൈ: യു.എസ് പണപ്പെരുപ്പ ഡാറ്റയ്ക്ക് മുന്നോടിയായി നിക്ഷേപകര്‍ ജാഗ്രത പാലിക്കുകയാണെന്ന് ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ നിരീക്ഷിക്കുന്നു. സിപിഐ (കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡെക്‌സ്) നമ്പര്‍ കുറയുന്ന പക്ഷം അത് വിപണിയെ ഉയര്‍ത്തും. മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍ വിപണി താഴ്ച വരിക്കുകയും ചെയ്യും.

ചില പുതു തലമുറ ഓഹരികളുടെ ലോക് ഇന്‍ ഘട്ടം അവസാനിക്കുന്നതും വിപണിയെ മന്ദീഭവിപ്പിക്കുന്നു. കുറഞ്ഞവിലയില്‍ ഓഹരികള്‍ വാങ്ങിയ നിക്ഷേപകര്‍ അവ വിറ്റൊഴിയുകയാണ്. എന്നാല്‍ തുടര്‍ന്ന് സംഭവിക്കുന്ന തിരുത്തല്‍ നിക്ഷേപ അവസരമൊരുക്കിയേക്കാം.

ഓഹരികളുടെ ദീര്‍ഘകാല വളര്‍ച്ച സാധ്യതയാണ് കാരണം. പ്രശസ്തമായ ഈ സ്റ്റാര്‍ട്ടപ്പ് ഓഹരികളെ നിരീക്ഷണ വിധേയമാക്കണമെന്നും വിജയകുമാര്‍ നിരീക്ഷിച്ചു. വ്യാപാരത്തിന്റെ തുടക്കത്തില്‍ വ്യാഴാഴ്ച ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നഷ്ടം നേരിടുകയാണ്.

സെന്‍സെക്‌സ് 468.84 പോയിന്റ് അഥവാ 0.77 ശതമാനം താഴ്ന്ന് 60564.71 ലെവലിലും നിഫ്റ്റി 136.10 പോയിന്റ് അഥവാ 0.75 ശതമാനം താഴ്ന്ന് 18020.90 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1301 ഓഹരികള്‍ മുന്നേറുമ്പോള്‍ 1596 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

113 ഓഹരിവിലകള്‍ മാറ്റമില്ലാതെ തുടരുകയാണ്. മേഖലകളില്‍ ഫാര്‍മയൊഴികെയുള്ളതെല്ലാം ദുര്‍ബലമായി. കോള്‍ ഇന്ത്യ, ഹീറോ മോട്ടോകോര്‍പ്പ്, ഒഎന്‍ജിസി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഡോ.റെഡ്ഡീസ്, കോടക് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, സിപ്ല, എച്ച്ഡിഎഫ്‌സി ലൈഫ്, എച്ച്‌സിഎല്‍ ടെക്, ബജാജ് ഓട്ടോ, ഡിവിസ് ലാബ്‌സ്,സണ്‍ ഫാര്‍മ എന്നീ ഓഹരികള്‍ നേട്ടത്തിലായപ്പോള്‍ ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ആക്‌സിസ് ബാങ്ക്, ടൈറ്റന്‍, എസ്ബിഐ ലൈഫ്, ബജാജ് ഫിന്‍സര്‍വ്, ഐടിസി, ഐഷര്‍ മോട്ടോഴ്‌സ്, ലാര്‍സണ്‍ ആന്റ് ടൗബ്രൂ, എസ്ബിഐ, അള്‍ട്രാടെക്, മാരുതി സുസുക്കി, അപ്പോളോ ഹോസ്പിറ്റല്‍, ടെക് മഹീന്ദ്ര, ബജാജ് ഫിനാന്‍സ് എന്നിവയാണ് നഷ്ടം വരിക്കുന്നത്.

X
Top