കൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴി: കേന്ദ്രസർക്കാരിനെ വീണ്ടും സമീപിച്ച് കേരളംജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണല്‍ ഉടൻ പ്രവര്‍ത്തനക്ഷമമായേക്കുംവയോജന പാർപ്പിട വിപണി വൻ വളർച്ചയിലേക്ക്റഷ്യൻ എണ്ണ വാങ്ങിയതിന്റെ കണക്കുകൾ പുറത്തുവിട്ട് കേന്ദ്രംഇന്ത്യ 18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

വിഷ്ണു പ്രകാശ് ആര്‍ പുംഗ്ലിയ ഐപിഒ ഓഗസ്റ്റ് 24 ന്

മുംബൈ: ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയായ വിഷ്ണു പ്രകാശ് ആര്‍ പുംഗ്ലിയയുടെ ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്) ഓഗസ്റ്റ് 24 ന് ആരംഭിക്കും. ഇഷ്യു വിലയായി ഇക്വിറ്റി ഷെയറിന് 94-99 രൂപ നിശ്ചയിച്ചിട്ടുണ്ട്. പൂര്‍ണ്ണമായും ഫ്രഷ് ഇഷ്യുവായ ഐപിഒയില്‍ 3.12 കോടി ഓഹരികളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ഇതില്‍ 3 ലക്ഷം ഓഹരികള്‍ 9 രൂപ ഡിസ്‌ക്കൗണ്ട് നിരക്കില്‍ ജീവനക്കാര്‍ക്കായി മാറ്റിവയ്ക്കും.308.88 കോടി രൂപ സമാഹരിക്കാനാണ് ശ്രമം. ഇതില്‍ 62.18 കോടി രൂപയുടെ ഉപകരണങ്ങള് / യന്ത്രങ്ങള് വാങ്ങുന്നതിനുള്ള മൂലധന ചെലവുകള്ക്കും 150 കോടി രൂപ പ്രവര്‍ത്തന മൂലധനത്തിനും ബാക്കി തുക പൊതു കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കുമായി വിനിയോഗിക്കും.

ഓഗസ്റ്റ് 28 ന് തുറക്കുന്ന ഐപിഒയുടെ ആങ്കര്‍ ബുക്ക് ഓഗസ്റ്റ് 23 നാണ്. 150 ഇക്വിറ്റി ഷെയറുകളുടെ ഒരു ലോട്ടിനായി അപേക്ഷിച്ചു തുടങ്ങാം. ഇഷ്യുവിന്റെ പകുതി, യോഗ്യതയുള്ള നിക്ഷേപ സ്ഥാപനങ്ങള്‍ക്കായും (ക്യുഐബി) 15 ശതമാനം ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍ക്കായും (എച്ച് എന്‍ഐ) 35 ശതമാനം ചെറുകിട നിക്ഷേപകര്‍ക്കായും നീക്കിവച്ചിരിക്കുന്നു.

കേന്ദ്ര,സംസ്ഥാന സര്‍ക്കാറുകള്‍ക്കായി ഇതിനോടകം 85 ലധികം പ്രൊജക്ടുകള്‍ നടപ്പാക്കിയ സ്ഥാപനമാണ് വിഷ്ണു പ്രകാശ് ആര്‍ പുംഗ്ലിയ. കൂടാതെ 9 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും പ്രൊജക്ടുകളുണ്ട്. ഇത്തരത്തില്‍ 51 പ്രൊജക്ടുകളാണ് കമ്പനിയ്ക്കുള്ളത്.

X
Top