അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

വിശാല്‍ മെഗാമാര്‍ട്ട് ഓഹരി മുന്നേറുന്നു, ബ്രോക്കറേജുകള്‍ക്ക് പറയാനുള്ളത്

മുംബൈ: മികച്ച ഒന്നാംപാദ ഫലത്തിന്റെ മികവില്‍ വിശാല്‍ മെഗാമാര്‍ട്ട് ലിമിറ്റഡ് ഓഹരി വ്യാഴാഴ്ച മുന്നേറി. 1.64 ശതമാനമുയര്‍ന്ന് 146.56 രൂപയിലാണ് സ്റ്റോക്കുള്ളത്. ഒരു ഘട്ടത്തില്‍ ഓഹരി 5 ശതമാനം നേട്ടമുണ്ടാക്കിയിരുന്നു.

കമ്പനി 206.1 കോടി രൂപ ഒന്നാംപാദ അറ്റാദായം രേഖപ്പെടുത്തിയിരുന്നു. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 37.2 ശതമമാനം അധികമാണിത്. വരുമാനം 4347.5 കോടി രൂപയില്‍ നിന്നും 4819 കോടി രൂപയിലേയ്ക്ക് ഉയര്‍ത്തി.

കേരളം, കര്‍ണ്ണാടക എന്നിവിടങ്ങളിലേയ്ക്ക് സേവനം വ്യാപിപ്പിച്ച കമ്പനി ഇവിടങ്ങളില്‍ 12 പുതിയ സ്റ്റോറുകളാണ് തുറന്നത്. ഗുജ്‌റാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഓരോ പുതിയ സ്റ്റോറുകളും തുറന്നു.

ബ്രോക്കറേജുകള്‍ ഓഹരിയില്‍ ബുള്ളിഷാണ്. അന്തര്‍ദ്ദേശീയ ബ്രോക്കറേജുകളായ ജെഫറീസ് 175 രൂപ ലക്ഷ്യവിലയിലും മോര്‍ഗന്‍ സ്റ്റാന്‍ലി 161 രൂപ ലക്ഷ്യവിലയിലും യഥാക്രമം വാങ്ങല്‍, ഓവര്‍വെയ്റ്റ് റേറ്റിംഗുകള്‍ നല്‍കുന്നു.

X
Top