എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് പൊതുമേഖലാ എണ്ണക്കമ്പനികൾകൊച്ചി മെട്രോയുടെ വായ്പയ്ക്ക് സര്‍ക്കാർ അനുമതി വൈകുന്നുഇന്ത്യയുടെ പ്രധാന കല്‍ക്കരി ദാതാവായി റഷ്യഇലക്ട്രോണിക്‌സ് പാര്‍ട്ട്‌സ് നിര്‍മ്മാണത്തിനായി 600 മില്യണ്‍ ഡോളര്‍ പദ്ധതി ആവിഷ്‌ക്കരിച്ച് ആന്ധ്ര പ്രദേശ്ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കാന്‍ തയ്യാറാകില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍

എഫ്ടിഎക്‌സുമായുള്ള കരാര്‍ അവസാനിപ്പിച്ച് വിസ ഇന്‍കോര്‍പ്പറേഷന്‍

ന്യൂയോര്‍ക്ക്: തകര്‍ച്ച നേരിട്ട ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് എഫ്ടിഎക്‌സുമായുള്ള ഇടപാടുകള്‍ അവസാനിപ്പിക്കുകയാണ് ലോകത്തെ ഏറ്റവും വലിയ പെയ്മന്റ് പ്രൊസസറായ വിസ ഇന്‍കോര്‍പ്പറേഷന്‍. സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നുവെന്നറിയിച്ച കമ്പനി എഫ്ടിഎക്‌സിനുണ്ടായ തകര്‍ച്ചയെ ദൗര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിച്ചു. പ്രശ്‌നങ്ങള്‍ പഠിച്ചുവരികയാണെന്നും തങ്ങളുടെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇനി എഫ്ടിഎക്‌സ് ഇടപാടുകള്‍ സാധ്യമാകില്ലെന്നും വിസ അറിയിക്കുകയായിരുന്നു.

40 പുതിയ രാജ്യങ്ങളില്‍ അക്കൗണ്ട് ലിങ്ക്ഡ് വിസ ഡെബിറ്റ് കാര്‍ഡുകള്‍ അവതരിപ്പിക്കാനുള്ള പദ്ധതികള്‍ ഉള്‍പ്പെടെ എഫ്ടിഎക്‌സും വിസയും ഒക്ടോബര്‍ ആദ്യം വിപുലമായ പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എഫ്ടിഎക്‌സ് പിന്നീട് തകര്‍ച്ച നേരിടുകയായിരുന്നു. ഉപഭോക്താക്കള്‍ നിക്ഷേപം പിന്‍വലിച്ചതിനെ തുടര്‍ന്ന് ബഹമാസ് ആസ്ഥാനമായുള്ള എഫ്ടിഎക്‌സ് വെള്ളിയാഴ്ച പാപ്പരത്വഹര്‍ജി ഫയല്‍ ചെയ്തിരിക്കയാണ്.

പ്രതിസന്ധിയിലായ എഫ്ടിഎക്‌സിനെ ഏറ്റെടുക്കന്നതില്‍ നിന്നും എക്‌സ്‌ചേഞ്ച് ഭീമന്‍ ബൈനാന്‍സ് നേരത്തെ പിന്മാറിയിരുന്നു.ഇതോടെ പതനം പൂര്‍ത്തിയായി. സമീപകാലത്ത് ക്രിപ്‌റ്റോ ലോകത്തുണ്ടായ ഏറ്റവും വലിയ പ്രൊഫൈല്‍ തകര്‍ച്ചയാണിത്.

X
Top