എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

വിനോദ് തന്തിയെ സുസ്ലോൺ സിഎംഡിയായി നിയമിച്ചു

മുംബൈ: സുസ്‌ലോൺ എനർജി സ്ഥാപകൻ തുളസി തന്തിയുടെ രണ്ടാമത്തെ സഹോദരനും കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ വിനോദ് തന്തിയെ അതിന്റെ ചെയർമാനും എംഡിയുമായി നിയമിച്ച് സുസ്‌ലോൺ എനർജി.

1995 ഏപ്രിലിൽ സുസ്ലോണിന്റെ ബോർഡിൽ നിയമിതനായ വിനോദ് (60), ഒക്‌ടോബർ ഒന്നിന് ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞ തുളസിക്ക് പകരക്കാരനായാണ് ചുമതലയേൽക്കുന്നത്. പൂനെ ആസ്ഥാനമായുള്ള കാറ്റാടി യന്ത്ര നിർമ്മാതാവ് അടുത്തിടെ ബാലൻസ് ഷീറ്റ് മെച്ചപ്പെടുത്താൻ ശ്രമിക്കുകയും 2,500 കോടിയിലധികം വരുന്ന കടം വീട്ടാൻ 1,200 കോടി രൂപയുടെ അവകാശ ഇഷ്യു നടത്തുകയും ചെയ്തിരുന്നു.

സുസ്ലോണിൽ ഏകദേശം 15 ശതമാനം ഓഹരിയുള്ള ടാന്റിസും,14% ഓഹരിയുള്ള സൺ ഫാർമസ്യൂട്ടിക്കൽസ് സ്ഥാപകൻ ദിലീപ് ഷാംഗ്‌വിയും കമ്പനിയുടെ അവകാശ ദാനത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. അവകാശ ഇഷ്യു ഒക്ടോബർ 11 ന് ആരംഭിച്ച് ഒക്ടോബർ 20 ന് അവസാനിക്കും.

വിനോദിന്റെ നിയമനത്തിന് പുറമെ തുളസിയുടെ ഇളയ സഹോദരനായ ഗിരീഷ് തന്തിയെ (52) സുസ്ലോണിന്റെ എക്സിക്യൂട്ടീവ് വൈസ് ചെയർമാനായി നിയമിച്ചു. തുളസി കമ്പനി സ്ഥാപിച്ച വർഷം മുതൽ ഗിരീഷ് സുസ്ലോണിന്റെ ബോർഡിൽ അംഗമാണ്.

X
Top