ഉൾനാടൻ ജലപാത വികസന കൗൺസിലിന് സമാപനംദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളംഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ ഇടിഞ്ഞുകേന്ദ്ര ബജറ്റ് 2026: ആദായനികുതി പരിധിയിലും ഡിഡക്ഷനുകളിലും ഇളവുകൾക്ക് സാധ്യതഇൻഡിഗോ ഒഴിച്ചിട്ട സ്ലോട്ടുകൾക്കായി വിമാനക്കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ച് സർക്കാർ

വിജയ് കേഡിയയും സുനില്‍ സിംഘാനിയയും നിക്ഷേപമുയര്‍ത്തിയ ഓഹരി

മുംബൈ: വിജയ് കെഡിയ, സുനില്‍ സിംഘാനിയ എന്നീ രണ്ട് പ്രമുഖ നിക്ഷേപകര്‍ ഓഹരി പങ്കാളിത്തം വര്‍ദ്ധിപ്പിച്ചതിനെത്തുടര്‍ന്ന് സിയാറാം സില്‍ക്ക് മില്‍സിന്റെ ഓഹരികള്‍ ചൊവ്വാഴ്ച ഉയര്‍ന്നു. 5.41 ശതമാനം നേട്ടത്തില്‍ 516.05 രൂപയിലായിരുന്നു ക്ലോസിംഗ്.

കമ്പനിയുടെ ഏറ്റവും പുതിയ ഓഹരി ഹോള്‍ഡിംഗ് പാറ്റേണ്‍ അനുസരിച്ച്, പ്രമുഖ നിക്ഷേപകനായ വിജയ് കെഡിയ മാര്‍ച്ച് പാദത്തില്‍ ഓഹരി പങ്കാളിത്തം 1.08 ശതമാനമാക്കി. മൊത്തം 5,05,000 ഓഹരികളാണ് അദ്ദേഹത്തിന്റെ പക്കലുള്ളത്.

അതുപോലെ,അബാക്കസ് എമര്‍ജിംഗ് ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് -1 ഓഹരി പങ്കാളിത്തം 2.14 ശതമാനമാക്കി.10,03,044 ഓഹരികളാണ് ഫണ്ട് കൈവശം വയ്ക്കുന്നത്. ഡിസംബര്‍ പാദത്തില്‍ ഫണ്ടിന് 2.11 ശതമാനം ഓഹരി അല്ലെങ്കില്‍ 9,88,044 ഓഹരികളാണുണ്ടായിരുന്നത്.

പരിചയസമ്പന്നനായ നിക്ഷേപകന്‍ സുനില്‍ സിംഘാനിയ സ്ഥാപിച്ച അബാക്കസ് അസറ്റ് മാനേജറില്‍ നിന്നുള്ള ഫണ്ടാണ് അബാക്ക്‌സ് എമേര്‍ജിംഗ് ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട്-1.

സിയാറാം സില്‍ക്ക് മില്‍സിന് ഇക്വിറ്റിയില്‍ 25.43 ശതമാനം ഉയര്‍ന്ന വരുമാനവും 0.25 ശതമാനം ഡെറ്റ്-ടു-ഇക്വിറ്റി അനുപാതവുമുണ്ട്. അതിന്റെ ഓഹരികള്‍ 9.36 എന്ന വില-വരുമാന അനുപാതത്തിലാണ് വ്യാപാരം നടത്തുന്നത്, ഇത് വ്യവസായ പി / ഇ 20.17 നേക്കാള്‍ വളരെ കുറവാണ്.

X
Top