അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

2 ദിവസത്തില്‍ 26 ശതമാനം ഉയര്‍ന്ന് വിജയ് കേഡിയ, ഡോളിഖന്ന പോര്‍ട്ട്‌ഫോളിയോ ഓഹരി

മുംബൈ:2 ദിവസത്തില്‍ 26 ശതമാനം നേട്ടമുണ്ടാക്കിയിരിക്കയാണ് ടാല്‍ബ്രോസ് ഓട്ടോമോട്ടീവ് കോമ്പണന്റ്‌സ് ഓഹരി. ചൊവ്വാഴ്ച 16 ശതമാനമുയര്‍ന്ന ഓഹരി ബുധനാഴ്ച 13 ശതമാനത്തിന്റെ നേട്ടമുണ്ടാക്കി. മികച്ച ഒന്നാംപാദ ഫലങ്ങളും ഓഹരി വിഭജനവുമാണ് സ്‌റ്റോക്കിനെ ഉയര്‍ത്തിയത്.

17.4കോടി രൂപയാണ് ഒന്നാംപാദത്തില്‍ കമ്പനി നേടിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 46.34 ശതമാനം അധികം. വരുമാനം 20 ശതമാനമുയര്‍ത്തി 185.3 കോടി രൂപയാക്കി.

1:5 അനുപാതത്തില്‍ ഓഹരി വിഭജനവും പ്രഖ്യാപിച്ചിട്ടുണ്ട്.കമ്പനി ഓഹരി ബുധനാഴ്ച 52 ആഴ്ച ഉയരമായ 1104.95 രൂപയിലെത്തി. കഴിഞ്ഞ ആറ് മാസത്തില്‍ 130 ശതമാനമാണ് ഉയര്‍ന്നത്.

52 ആഴച് താഴ്ച 380.10 രൂപ. ചെന്നൈയില്‍ നിന്നുള്ള നിക്ഷേപക ഡോളിഖന്നയ്ക്ക് കമ്പനി കമ്പനിയില്‍ 1.50 ശതമാനം പങ്കാളിത്തമുണ്ട്.1,85,715 ഓഹരികള്‍ അവര്‍ കൈവശം വയ്ക്കുന്നു.

വിജയ് കേഡിയയ്ക്ക് 1.22 ശതമാനം ഓഹരി പങ്കാളിത്തം അഥവാ 1,50,000 ഓഹരികളാണ് കമ്പനിയിലുള്ളത്.ഇരുവരുടേയും പോര്‍ട്ട്‌ഫോളിയോ ഓഹരികള്‍ മികച്ച നേട്ടമുണ്ടാക്കുന്നവയാണ്. അതുകൊണ്ടുതന്നെ റീട്ടെയില്‍ നിക്ഷേപകര്‍  എപ്പോഴും അവ നിരീക്ഷണ വിധേയമാക്കുന്നു.

X
Top