അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

റെക്കോര്‍ഡ് നേട്ടം കൈവരിച്ച് വിജയ് കേഡിയ ഓഹരി, ബുള്ളിഷായി അനലിസ്റ്റുകള്‍

മുംബൈ: വെള്ളിയാഴ്ച റെക്കോര്‍ഡ് ഉയരമായ 697.20 രൂപയിലെത്തിയ ടാറ്റ ഗ്രൂപ്പ് ഓഹരിയാണ് തേജസ് നെറ്റ് വര്‍ക്ക്‌സ്. സംഖ്യ ലാബ്‌സുമായും സബ്‌സിഡിയറിയായ സംഖ്യ സ്ട്രാറ്റജിക് ഇലക്ട്രോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡുമായുള്ള ലയനത്തിന് ഡയറക്ടര്‍ബോര്‍ഡ് അനുമതി നല്‍കിയതാണ് ഓഹരിയെ ഉയര്‍ത്തിയത്. വില ഇനിയും ഉയരുമെന്ന് വിപണി നിരീക്ഷകര്‍ പറയുന്നു.

5ജി ആരംഭിക്കുന്നതോടെ മികച്ച നേട്ടമുണ്ടാക്കുന്ന കമ്പനിയാണ് തേജസെന്നും അതുകൊണ്ടുതന്നെ ഓഹരി സമീപഭാവിയില്‍ മികച്ച പ്രകടനം നടത്തുമെന്നും ജിസിഎല്‍ സെക്യൂരിറ്റീസിലെ രവി സിംഗല്‍ പറഞ്ഞു. 710-760 രൂപ വരെ വില ഉയരുമെന്നാണ് ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് വൈസ് പ്രസിഡന്റ് അനുജ് ഗുപ്തയുടെ നിഗമനം.

ഹ്രസ്വകാല ടാര്‍ഗറ്റ് 710 രൂപ നിശ്ചയിച്ച് വാങ്ങാവുന്നതാണ്. സ്‌റ്റോപ് ലോസ് -620 രൂപ. 8-9 മാസത്തിനുള്ളില്‍ സ്‌റ്റോക്ക് 840 രൂപയിലേയ്ക്കുയരുമെന്ന് രവി സിംഗല്‍ പറഞ്ഞു. 600 രൂപയ്ക്ക് മുകളില്‍ ഓഹരി വാങ്ങി 2023 ജൂണ്‍ വരെ ഓഹരി കൈവശം വയ്‌ക്കേണ്ടതാണ്.

ലക്ഷ്യവില നിശ്ചയിക്കേണ്ടത് 840 രൂപ, സിംഗല്‍ നിര്‍ദ്ദേശിച്ചു. കര്‍ണാടക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തേജസ് നെറ്റ് വര്‍ക്ക് 4ജി/5 ജി യുള്‍പ്പടെ ടെലികമ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ്. പ്രമുഖ നിക്ഷേപകന്‍ വിജയ് കേഡിയയ്ക്ക് നിക്ഷേപമുള്ള ടാറ്റ ഗ്രൂപ്പ് കമ്പനി കൂടിയാണിത്. ജൂണിലവസാനിച്ച പാദത്തിലെ ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണ്‍ പ്രകാരം 39 ലക്ഷം എണ്ണം അഥവാ 2.57 ശതമാനം ഓഹരികളാണ് വിജയ് കേഡിയയുടെ പങ്കാളിത്തം.

X
Top