ഉൾനാടൻ ജലപാത വികസന കൗൺസിലിന് സമാപനംദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളംഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ ഇടിഞ്ഞുകേന്ദ്ര ബജറ്റ് 2026: ആദായനികുതി പരിധിയിലും ഡിഡക്ഷനുകളിലും ഇളവുകൾക്ക് സാധ്യതഇൻഡിഗോ ഒഴിച്ചിട്ട സ്ലോട്ടുകൾക്കായി വിമാനക്കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ച് സർക്കാർ

പോര്‍ട്ട്ഫോളിയോ ഓഹരികള്‍ 3-4 മടങ്ങ് നേട്ടം പ്രതീക്ഷിച്ച് വിജയ് കേഡിയ

ന്യൂഡല്‍ഹി: തന്റെ പോര്‍ട്ട്ഫോളിയോയില്‍ സംതൃപ്തനാണെന്ന് അറിയിക്കുകയാണ് പ്രമുഖ നിക്ഷേപകന്‍ വിജയ് കേഡിയ. സ്മോള്‍ക്യാപ്,മിഡ്ക്യാപ് സൂചികകള്‍ റെക്കോര്‍ഡ് ഉയരത്തിലേയ്ക്ക് കുതിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പ്രതികരണം.സ്മോള്‍ക്യാപ് ഓഹരികളില്‍ രണ്ട് വര്‍ഷത്തില്‍ 4-5 മടങ്ങ് നേട്ടം കേഡിയ പ്രതീക്ഷിക്കുന്നു.

കാപക്സ്, ഇന്‍ഫ്രാ നിക്ഷേപങ്ങളിലാണ് വിജയ് കേഡിയയുടെ പ്രതീക്ഷ. ഈ രംഗത്തെ തന്റെ രണ്ട് പോര്‍ട്ട്ഫോളിയോ സ്റ്റോക്കുകള്‍ -പട്ടേല്‍ എഞ്ചിനീയറിംഗും എലകോണ്‍ എഞ്ചിനീയറിംഗും- മികച്ച പ്രകടനം നടത്തും.

എലക്കോണ്‍ ഇതിനോടകം 3-4 മടങ്ങ് നേട്ടം നല്‍കിയിട്ടുണ്ട്. മൂല്യനിര്‍ണ്ണയമാണ് ഓഹരികള്‍ വാങ്ങുമ്പോള്‍ കേഡിയ മാനദണ്ഡമാക്കുന്നത്. എലക്കോണ്‍ മികച്ച മൂല്യനിര്‍ണ്ണയത്തിലാണ് വാങ്ങിയതെന്ന് അദ്ദേഹം പറയുന്നു.

പ്രതിരോധം നേട്ടമുണ്ടാക്കുന്ന ഒരു മേഖലയാണ്. തുടക്കത്തില്‍ വാങ്ങുന്നതാണ് എപ്പോഴും നല്ലത്. പൊതുഡൊമെയ്നില്‍ വന്നാലുടന്‍ അത് ചെലവേറിയതാകും.

പ്രതിരോധ മേഖലയ്ക്കും ഇക്കാര്യം ബാധകമാണ്.

X
Top