
ന്യൂഡല്‍ഹി: മാര്‍ച്ച് പാദ അറ്റാദായം 200 ശതമാനം വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്ന് വീനസ് റെമഡീസ് ഓഹരി ചൊവ്വാഴ്ച 20 ശതമാനം ഉയര്‍ന്നു. 236.75 രൂപയിലായിരുന്നു ക്ലോസിംഗ്. 7.54 കോടി രൂപയാണ് കമ്പനിയുടെ സ്റ്റാന്റലോണ്‍ അറ്റാദായം.
മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 211.57 ശതമാനം അധികം. വരുമാനം 15.34 ശതമാനം ഉയര്‍ന്ന് 148.53 കോടി രൂപയിലെത്തി. ഏകീകൃത അറ്റാദായം 4700 ശതമാനം ഉയര്‍ന്ന് 11.06 കോടി രൂപ.
അറ്റ വില്‍പന 9.3 ശതമാനം ഉയര്‍ന്ന് 155.64 കോടി രൂപയിലെത്തിയിട്ടുണ്ട്. കാന്‍സര്‍ മരുന്നുകളുടെ ആഗോള ദാതാവാണ് വീനസ് റെമഡീസ്. അടുത്തിടെ ഫിലിപ്പീന്‍സിലും ഇറാഖിലും വിപണന അംഗീകാരം നേടി.
ഏഷ്യന്‍ നേഷന്‍സ് (ആസിയാന്‍) മേഖലയിലെ രണ്ടാമത്തെ വലിയ വിപണിയായ ഫിലിപ്പീന്‍സില്‍, വീനസ് റെമഡീസ്, ബ്ലോമൈസിന്‍ വില്‍പന നടത്തും.






