ബിജെപിയുടെ ബാങ്ക് ബാലൻസ് 10,000 കോടിയായി ഉയർന്നുഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽറഷ്യയുടെ അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക് ഒഴുകുന്നതായി റിപ്പോർട്ട്വ്യാപാര, ഊര്‍ജ, പ്രതിരോധ മേഖകളില്‍ സഹകരണം ശക്തമാക്കാൻ ഇന്ത്യയും യുഎസുംനിര്‍മ്മാണ മേഖല തിളങ്ങുമെന്ന് റിപ്പോർട്ട്

മികച്ച ഒന്നാംപാദ ഫലങ്ങള്‍; 52 ആഴ്ച ഉയരം കുറിച്ച് വീനസ് പൈപ്പ്‌സ് ആന്റ് ട്യൂബ്‌സ് ഓഹരി

ന്യൂഡല്‍ഹി: മികച്ച ഒന്നാംപാദ ഫലങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് വീനസ് പൈപ്പ്‌സ് ആന്റ് ട്യൂബ്‌സ് ഓഹരി ഉയര്‍ന്നു. 3.57 ശതമാനം നേട്ടത്തില്‍ 1289 രൂപയിലായിരുന്നു ക്ലോസിംഗ്.

ഒന്നാം പാദത്തില്‍ 17.4 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി രേഖപ്പെടുത്തിയത്. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 91.2 ശതമാനം അധികം. വരുമാനം 58.1 ശതമാനമുയര്‍ന്ന് 179.6 കോടി രൂപയായപ്പോള്‍ ഇബിറ്റ 40 ബേസിസ് പോയിന്റ് കൂടി 15.8 ശതമാനം.

സീംലെസ് പൈപ്പ് വില്‍പനയിലൂടെ  116.9 കോടി രൂപയും വെല്‍ഡഡ് പൈപ്പ് വില്‍പനയിലൂടെ 60.8 കോടി രൂപയും ലഭ്യമായി . മുന്‍വര്‍ഷത്തെ അപേക്ഷിച്ച് യഥാക്രമം 149 ശതമാനവും ഒരു ശതമാനവും ഉയര്‍ച്ച. കമ്പനി ഓഹരി നടപ്പ് വര്‍ഷത്തില്‍ ഇതുവരെ 78.96 ശതമാനം നേട്ടമുണ്ടാക്കിയിട്ടുണ്ട്.

X
Top