ദീപാവലി ആഘോഷം: ശിവകാശിയിൽ വിറ്റഴിച്ചത് 7000 കോടിയുടെ പടക്കംകേരളത്തിന്‍റെ വ്യാവസായിക വികസന രൂപരേഖ രൂപപ്പെടുത്താൻ വ്യവസായ സെമിനാര്‍കേരളത്തെ സമ്പൂർണ വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി മാറ്റുകയാണ് ലക്ഷ്യമെന്ന് സജി ചെറിയാൻഇന്ത്യയെ ആഗോള മാരിടൈം ശക്തിയാകാൻ ഷിപ്പ് ബിൽഡിംഗ് സമ്മിറ്റ്ദീപാവലി വില്‍പ്പന 6.05 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഉയരത്തിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

വേണു ശ്രീനിവാസന് ടാറ്റ ട്രസ്‌റ്റ്‌സിൽ പുനർ നിയമനം

കൊച്ചി: ടാറ്റ ട്രസ്‌റ്റ്സിന്റെ ട്രസ്‌റ്റിയായി ടി.വി.എസ് ഗ്രൂപ്പിന്റെ ചെയർമാൻ എമിറൈറ്റിസ് വേണു ശ്രീനിവാസനെ അജീവനാന്ത കാലത്തേക്ക് പുനർനിയമിച്ചു. ഒക്ടോബർ 23ന് വേണു ശ്രീനിവാസന്റെ കാലാവധി അവസാനിക്കുന്നതിനിടെയാണ് ട്രസ്‌റ്റ്‌സ് അംഗങ്ങള്‍ ഐകകണ്ഠ്യേന തീരുമാനമെടുത്തത്.

രത്തൻ ടാറ്റയുടെ മരണത്തിന് ശേഷം ചെയർമാനായ നോയല്‍ ടാറ്റയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിനെതിരെ ട്രസ്‌റ്റില്‍ എതിർപ്പ് ശക്തമാകുന്നതിനിടെയാണ് പുതിയ സംഭവ വികാസം. ഒക്ടോബർ 28ന് കാലാവധി അവസാനിക്കുന്ന മെഹ്‌ലി മിസ്ട്രിക്കും ആജീവനാന്ത കാലത്തേക്ക് ഐകകണ്ഠ്യേന പുനർനിയമനം നല്‍കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

സർ ദൊരാബ്‌ജി ടാറ്റ ട്രസ്‌റ്റും സർ രത്തൻ ടാറ്റ ട്രസ്‌റ്റും ഉള്‍പ്പെടെ വിവിധ ജീവകാരുണ്യ സംഘടനകളുടെ മേല്‍നോട്ടം വഹിക്കുന്ന ടാറ്റ ട്രസ്‌റ്റ്‌സിന് ഗ്രൂപ്പിന്റെ ഹോള്‍ഡിംഗ് കമ്പനിയായ ടാറ്റ സണ്‍സില്‍ 66 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ടാറ്റ ഗ്രൂപ്പിന് കീഴില്‍ 30 ലിസ്‌റ്റഡ് കമ്പനികള്‍ ഉള്‍പ്പെടെ നാനൂറിലധികം സ്ഥാപനങ്ങള്‍ പ്രവർത്തിക്കുന്നു.

നോയല്‍ ടാറ്റ, മെഹ്‌ലി മിസ്‌ട്രി, വേണു ശ്രീനിവാസൻ, വിജയ് സിംഗ്, പ്രമിത് ജാവേരി, ഡാരിയസ് ഖംബട എന്നിവരാണ് സർ ദൊരാബ്‌ജി ടാറ്റ ട്രസ്‌റ്റിലെ ട്രസ്‌റ്റികള്‍.

X
Top