ദീപാവലി ആഘോഷം: ശിവകാശിയിൽ വിറ്റഴിച്ചത് 7000 കോടിയുടെ പടക്കംകേരളത്തിന്‍റെ വ്യാവസായിക വികസന രൂപരേഖ രൂപപ്പെടുത്താൻ വ്യവസായ സെമിനാര്‍കേരളത്തെ സമ്പൂർണ വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി മാറ്റുകയാണ് ലക്ഷ്യമെന്ന് സജി ചെറിയാൻഇന്ത്യയെ ആഗോള മാരിടൈം ശക്തിയാകാൻ ഷിപ്പ് ബിൽഡിംഗ് സമ്മിറ്റ്ദീപാവലി വില്‍പ്പന 6.05 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഉയരത്തിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

മൂലധനം സമാഹരിച്ച് വെഞ്ച്വർ ഡെബ്റ് സ്ഥാപനമായ സ്‌ട്രൈഡ് വെഞ്ചേഴ്‌സ്

ഡൽഹി: 200 മില്യൺ ഡോളർ സമാഹരിച്ചതായി പ്രഖ്യാപിച്ച്‌ വെഞ്ച്വർ ഡെബ്റ് സ്ഥാപനമായ സ്‌ട്രൈഡ് വെഞ്ചേഴ്‌സ്. സ്ഥാപനത്തിന്റെ ഫണ്ട് II-ലൂടെയാണ് മൂലധന സമാഹരണം നടത്തിയത്. 2021 ഓഗസ്റ്റിൽ സ്ഥാപനത്തിന്റെ ആദ്യ ഫണ്ടിലൂടെയുള്ള ധന സമാഹരണം പൂർത്തിയായിരുന്നു.

രണ്ടാമത്തെ ഫണ്ടിംഗ് റൗണ്ടിൽ ബാങ്കുകൾ, ഫാമിലി ഓഫീസുകൾ, കോർപ്പറേറ്റ് ട്രഷറികൾ, സോവറിൻ ഫണ്ടുകൾ, പ്രൈവറ്റ് ഇക്വിറ്റി (പിഇ) ഫണ്ടുകൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ, ഉയർന്ന ആസ്തിയുള്ള വ്യക്തികൾ (എച്ച്എൻഐകൾ) എന്നിവയിൽ നിന്നുള്ള പങ്കാളിത്തം ലഭിച്ചു.

കൺസ്യൂമർ, ഫിൻടെക്, അഗ്രിടെക്, ബി2ബി കൊമേഴ്‌സ്, ഹെൽത്ത്‌ടെക്, ബി2ബി സാസ്, മൊബിലിറ്റി, എനർജി സൊല്യൂഷൻസ് തുടങ്ങിയ മേഖലകളിൽ സ്‌ട്രൈഡ് നിക്ഷേപം നടത്തിയിട്ടുണ്ട്. അതിന്റെ പോർട്ട്ഫോളിയോയിൽ യുബി, മൈഗ്ല്ലാം, സ്പ്‌റ്റോ, ബ്ലുസ്മാർട്, യൂണി, അപ്പ്സ്റ്റോക്‌സ്, വെയ്ക്കൂൾ, മെൻസാബ്രാൻഡ്‌സ്, മെഡിബഡ്ഡി, പെർഫിയസ്, മണിവ്യൂ എന്നിവ ഉൾപ്പെടുന്നു.

സ്‌ട്രൈഡ് വെഞ്ചേഴ്‌സിന് പുറമേ, ആൾട്ടീരിയ ക്യാപിറ്റൽ, ട്രൈഫെർകാറ്റ, ബ്ലാക്ക്‌സോയിൽ എന്നിവയും ഇന്ത്യയിൽ പ്രവർത്തിക്കുന്ന മറ്റ് ഡെബ്റ് ഫണ്ടുകളാണ്.

X
Top