
മുംബൈ: 11 ശതമാനം ഉയര്‍ന്ന് തിങ്കളാഴ്ച 52 ആഴ്ച ഉയരം രേഖപ്പെടുത്തിയ ഓഹരിയാണ് ജെയ് കോര്‍പ്പിന്റേത്. പിന്നീട് തിരുത്തല്‍ വരുത്തി ഓഹരി 190.50 രൂപയില്‍ ക്ലോസ് ചെയ്തു. ഇതോടെ മൂന്ന് മാസത്തിലെ ഉയര്‍ച്ച 93 ശതമാനമായി.
2020 ലെ കോവിഡ് ലോക് ഡൗണിന് ശേഷം 310.2 ശതമാനത്തിന്റെ നേട്ടമാണ് കൈവരിച്ചത്. വെഞ്ച്വറ കാപിറ്റല്‍ പറയുന്നതനുസരിച്ച് പ്രതിദിന ചാര്‍ട്ടിലെ ഹയര്‍ ടോപ്പ് ഹയര്‍ ബോട്ടം പാറ്റേണ്‍ പ്രകാരം ഓഹരി പുതിയ ഉയരങ്ങള്‍ താണ്ടും.
(165-152)-141-(130-124) ലെവലില്‍ ഓഹരി വാങ്ങിക്കാന്‍ അവര്‍ നിര്‍ദ്ദേശിക്കുന്നു. ലക്ഷ്യവില നിശ്ചയിക്കേണ്ടത് 225-375 -575 ലെവലിലാണ്. 1985ല്‍ സ്ഥാപിതമായ ജയ് കോര്‍പ്പറേഷന്‍ സ്റ്റീല്‍, പ്ലാസ്റ്റിക് സംസ്‌കരണം, നൂല്‍നൂല്‍പ്പ് എന്നീ വ്യവസായങ്ങളില്‍ ഏര്‍പ്പെടുന്നു. ഇന്‍ഫ്രാസ്ട്രക്ചര്‍, വെഞ്ച്വര്‍ ക്യാപിറ്റല്‍, റിയല്‍ എസ്‌റ്റേറ്റ് എന്നീ രംഗങ്ങളില്‍ ഈയിടെ നിക്ഷേപം നടത്തി.
ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്തിട്ടുണ്ട്.