ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ഫെഡറല്‍ ബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടർ ആയി വെങ്കട്ടരാമന്‍ വെങ്കടേശ്വരൻ നിയമിതനായി

കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ എക്സിക്യുട്ടീവ് ഡയറക്ടറായി വെങ്കട്ടരാമന്‍ വെങ്കടേശ്വരനെ നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനം. നിലവിൽ ബാങ്കിന്റെ ഗ്രൂപ്പ് പ്രസിഡന്റും ചീഫ് ഫിനാൻഷ്യൽ ഓഫീസറുമാണ്.

ഫിനാൻഷ്യൽ റിപ്പോർട്ടിംഗ്, ടാക്സേഷൻ, ഓപ്പറേഷൻസ്, ലോൺ കളക്ഷൻ, റിക്കവറി, ക്രെഡിറ്റ് മോണിറ്ററിംഗ്, സിഎസ്ആർ, ഇൻവസ്റ്റർ റിലേഷൻസ്, കോർപറേറ്റ് പ്ലാനിങ്, ഐടി തുടങ്ങി പ്രധാന വകുപ്പുകളുടെ മേൽനോട്ടം വഹിക്കുകയായിരുന്നു.

ഫെഡറൽ ബാങ്കിനു പുറമെ സ്റ്റാൻഡേർഡ് ചാർട്ടേർഡ്, എച്ച്എസ്ബിസി എന്നിവിടങ്ങളിലായി 33 വർഷത്തെ പ്രവൃത്തി പരിചയമുള്ള വെങ്കട്ടരാമന്‍ വെങ്കടേശ്വരൻ ഒരു അംഗീകൃത ചാർട്ടേർഡ് അക്കൗണ്ടന്റാണ്.

X
Top