അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

2 മില്യൺ ഡോളർ സമാഹരിച്ച് റെസ്റ്റോറന്റ് ശൃംഖലയായ ബർമ്മ ബർമ്മ

മുംബൈ: നെഗൻ ക്യാപിറ്റലിന്റെ നേതൃത്വത്തിൽ നടന്ന സീഡ് ഫണ്ടിംഗ് റൗണ്ടിൽ 2 മില്യൺ ഡോളർ സമാഹരിച്ചതായി അറിയിച്ച് ബർമീസ് വെഗൻ റെസ്റ്റോറന്റ് ശൃംഖലയായ ബർമ്മ ബർമ്മ റെസ്റ്റോറന്റ് ആൻഡ് ടീ റൂം. ബിബിഗ്പ്ലാസ് പോളി പ്രൈവറ്റ് ലിമിറ്റഡ് ഉൾപ്പെടെയുള്ള നിരവധി കമ്പനികൾ ഫണ്ടിംഗ് റൗണ്ടിൽ പങ്കാളികളായി.

2014-ൽ അങ്കിത് ഗുപ്തയും ചിരാഗ് ഛാജറും ചേർന്ന് സ്ഥാപിച്ച സ്റ്റാർട്ടപ്പാണ് ബർമ്മ ബർമ്മ. മുംബൈയിൽ ആരംഭിച്ച ഈ ശൃംഖല ഇപ്പോൾ ഡൽഹി, നോയിഡ, ഗുരുഗ്രാം, ബെംഗളൂരു, കൊൽക്കത്ത എന്നി അഞ്ച് നഗരങ്ങളിലേക്ക് വ്യാപിച്ചു.

അടുത്ത 15 മാസത്തിനുള്ളിൽ എട്ട് പുതിയ ഔട്ട്‌ലെറ്റുകൾ തുറക്കാനാണ് സ്റ്റാർട്ടപ്പിന്റെ പദ്ധതി. നിലവിൽ ബർമ്മ ബർമ്മയ്ക്ക് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി മൊത്തം 14 ഔട്ട്‌ലെറ്റുകളുണ്ട്. കൂടാതെ 450-ലധികം ആളുകൾ സ്ഥാപനത്തിൽ പ്രവർത്തിക്കുന്നു.

X
Top