അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ജയപ്രകാശ് അസോസിയേറ്റ്‌സിനെ ഏറ്റെടുക്കാന്‍ വേദാന്ത

മുംബൈ: കടക്കെണിയിലായ ജയപ്രകാശ് അസോസിയേറ്റ്സിനെ (ജെഎഎല്‍) ഖനന കമ്പനിയായ വേദാന്ത 17,000 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നു. ഇതിനുള്ള ലേലത്തില്‍ അദാനി ഗ്രൂപ്പിനെ വേദാന്ത പിന്തള്ളി.

റിയല്‍ എസ്റ്റേറ്റ്, സിമന്റ്, വൈദ്യുതി, ഹോട്ടലുകള്‍, റോഡുകള്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ജെഎഎല്‍, വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്ന് പാപ്പരത്ത നടപടികളിലേക്ക് വലിച്ചിഴക്കപ്പെട്ടു.

ജെഎഎല്ലിന്റെ വായ്പാദാതാക്കള്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ഐബിസി പ്രകാരം പിന്നീട് ബിഡ്ഡിംഗ് നടത്തുകയും വേദാന്ത 17,000 കോടി രൂപയുടെ വിജയകരമായ ബിഡ് സമര്‍പ്പിക്കുകയുമായിരുന്നു.

നിലവില്‍ 57185 കോടി രൂപയുടെ ബാധ്യതയാണ് ജെഎല്ലിനുള്ളത്. ഇത് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നാഷണല്‍ അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി (എന്‍എആര്‍സിഎല്‍)യ്ക്ക് കൈമാറിയിട്ടുണ്ട്.

അദാനി ഗ്രൂപ്പ്, ഡാല്‍മിയ ഭാരത്, വേദാന്ത ഗ്രൂപ്പ്, ജിന്‍ഡാല്‍ പവര്‍, പിഎന്‍സി ഇന്‍ഫ്രാടെക് എന്നിവ ജെഎഎല്‍ ഏറ്റെടുക്കുന്നതിനായി ബിഡുകള്‍ സമര്‍പ്പിച്ചു.2024 ജൂണ്‍ 3 ലെ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍, അലഹബാദ് ബെഞ്ച് ഉത്തരവ് പ്രകാരം ജെഎഎല്ലിനെ കോര്‍പ്പറേറ്റ് പാപ്പരത്ത പരിഹാര പ്രക്രിയയില്‍ (സിഐആര്‍പി) പ്രവേശിപ്പിച്ചിട്ടുണ്ട്.

X
Top