മാനുഫാക്ച്വറിംഗ് പിഎംഐ 16 മാസത്തെ ഉയരത്തില്‍ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി പെട്ടെന്ന് സാധ്യമാകില്ലെന്ന് യുഎസ് പ്രതിനിധിഇന്ത്യ–യുകെ വ്യാപാരക്കരാർ: ഇന്ത്യയുടെ വജ്ര, സ്വർണാഭരണ കയറ്റുമതി മിന്നിത്തിളങ്ങുംടിസിഎസ് കൂട്ടപ്പിരിച്ചുവിടൽ വാർത്ത: സംസ്ഥാനത്തെ ഐടി പാർക്കുകളിൽ ആശങ്കതീരുവ നിഴലില്‍ തിളക്കം മങ്ങി രത്‌ന-ആഭരണ വ്യവസായം; ഒരു ലക്ഷം പേരെ ബാധിക്കുമെന്ന് ആശങ്ക

അറ്റാദായത്തില്‍ 12 ശതമാനം ഇടിവ് രേഖപ്പെടുത്തി വേദാന്ത

മുംബൈ: വേദാന്ത ലിമിറ്റഡ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ അറ്റാദായം 11.7 ശതമാനം ഇടിഞ്ഞ് 3185 കോടി രൂപയായി. മൈനിംഗ് പ്രമുഖരായ കമ്പനി കഴിഞ്ഞവര്‍ഷം സമാന പാദത്തില്‍ 3606 കോടി രൂപ അറ്റാദായം രേഖപ്പെടുത്തിയിരുന്നു.

പ്രവര്‍ത്തന വരുമാനം 5.8 ശതമാനം ഉയര്‍ന്ന് 37824 കോടി രൂപയിലെത്തിയതായി കമ്പനി ബിഎസ്ഇ ഫയലിംഗില്‍ പറഞ്ഞു. മൊത്തം വരുമാനം 5.7 ശതമാനമുയര്‍ന്ന് 38809 കോടി രൂപയിലെത്തിയപ്പോള്‍ ചെലവ് 30772 കോടി രൂപയില്‍ നിന്നും 32756 കോടി രൂപയായി.

ഇബിറ്റ 9918 കോടി രൂപയില്‍ സ്ഥിരത പുലര്‍ത്തി. മാര്‍ജിന്‍ 26.20 ശതമാനം. മുന്‍വര്‍ഷത്തെ 27.80 ശതമാനത്തില്‍ നിന്നും കുറവ്.

വേദാന്ത റിസോഴ്സസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ വേദാന്ത ലിമിറ്റഡ്, പ്രകൃതിവിഭവങ്ങള്‍, നിര്‍ണായക ധാതുക്കള്‍, ഊര്‍ജ്ജം, എന്നീ രംഗങ്ങളില്‍ സ്വാധീനമുള്ള ലോകത്തിലെ മുന്‍നിര കമ്പനികളില്‍ ഒന്നാണ്.

ഇന്ത്യ, ദക്ഷിണാഫ്രിക്ക, നമീബിയ, ലൈബീരിയ, യുഎഇ, സൗദി അറേബ്യ, കൊറിയ, തായ്വാന്‍, ജപ്പാന്‍ എന്നിവിടങ്ങളിലായി എണ്ണ, വാതകം, സിങ്ക്, ലെഡ്, വെള്ളി, ചെമ്പ്, ഇരുമ്പയിര്, ഉരുക്ക് തുടങ്ങിയ മേഖലകളില്‍ ശക്തമായ സാന്നിധ്യം നിലനിര്‍ത്തുന്നു.

കമ്പനി ഓഹരി 2.17 ശതമാനം ഇടിവ് നേരിട്ട് 425.15 രൂപയിലാണുള്ളത്.

X
Top