
മുംബൈ: അര്‍ദ്ധചാലകങ്ങള്‍ നിര്‍മ്മിക്കാന്‍ താല്‍പ്പര്യമുള്ള കമ്പനികള്‍, കണ്‍സോര്‍ഷ്യങ്ങള്‍, സംയുക്ത സംരഭങ്ങള്‍ എന്നിവയില്‍ നിന്നും ആനുകൂല്യങ്ങള്‍ക്കായി സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു. ഇതോടെ വേദാന്ത-ഫോക്‌സ്‌കോണ്‍ സംരഭത്തിന് മുന്നില്‍ പുതു വഴി തുറന്നു. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കായി വീണ്ടും അപേക്ഷിക്കാനുള്ള ജാലകം ജൂണ്‍ ഒന്നിന് തുറന്നതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
പരിഷ്‌കരിച്ച സ്‌കീമിന് കീഴില്‍ വേദാന്ത-ഫോക്‌സ്‌കോണ്‍ ജെവി വീണ്ടും അപേക്ഷിക്കുമെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. അര്‍ദ്ധചാലക ഫാബുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതിചെലിന്റെ 50 ശതമാനം പരിഷ്‌ക്കരിച്ച ‘സെമികോണ്‍ ഇന്ത്യ പ്രോഗ്രാം’ വാഗ്ദാനം ചെയ്യുന്നു. നേരത്തെയുള്ള പ്രോഗ്രാമില്‍ ആനുകൂല്യങ്ങള്‍ വ്യത്യാസപ്പെട്ടിരുന്നു.
”ഡിസ്‌പ്ലേ ഫാബുകള്‍ സ്ഥാപിക്കുന്നതിന് പ്രോജക്റ്റ് ചെലവിന്റെ 50% ധനപരമായ ഇന്‍സെന്റീവ് ലഭ്യമാണ്,” മെയ് 31 ന് പുറത്തിറങ്ങിയ പ്രസ്താവന അറിയിച്ചു. കോമ്പൗണ്ട് അര്‍ദ്ധചാലകങ്ങള്‍, സിലിക്കണ്‍ ഫോട്ടോണിക്‌സ്, സെന്‍സറുകള്‍ ഫാബ്, ഡിസ്‌ക്രീറ്റ് അര്‍ദ്ധചാലക ഫാബ്, അര്‍ദ്ധചാലക എടിഎംപി, ഒസാറ്റ് സൗകര്യങ്ങള്‍ എന്നിവ സ്ഥാപിക്കുന്നതിനാണിത്. പദ്ധതി ഡിസംബര്‍ 2024 വരെ തുറന്നിരിക്കും.
നിലവിലുള്ളതും പുതിയതുമായ കമ്പനികള്‍ക്ക്, വിവിധ നോഡുകളില്‍, പരിഷ്്ക്കരിച്ച ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിക്കാം. 40 നാനോമീറ്ററില്‍ കൂടുതല്‍ മച്ച്വറായ നോഡുകള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്നതാണ് ലക്ഷ്യം.
വിലകൂടിയ 28 നാനോമീറ്റര്‍ (എന്‍എം) ഫാബുകള്‍ക്കുള്ള ആദ്യ ജാലകം 2022 ജനുവരിയില്‍ ഒന്നര മാസത്തേക്ക് തുറന്നിരുന്നു. ആ ഘട്ടത്തില്‍, ഇന്ത്യ അര്‍ദ്ധചാലക മിഷനും അതിന്റെ ഉപദേശക സംഘവും മൂന്ന് അപേക്ഷകള്‍ വിലയിരുത്തി, ഇലക്ട്രോണിക്‌സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.






