
ന്യൂഡല്‍ഹി: വേദാന്ത-ഫോക്‌സ്‌കോണ്‍ സെമികണ്ടക്ടര്‍ ലിമിറ്റഡിന്റെ (വിഎഫ്എസ്എല്‍) പ്രൊജക്ട് മാനേജ്‌മെന്റ് ഓഫീസ്, മാനുഫാക്ചറിംഗ് ഓപ്പറേഷന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റായി മൈക്ക് യങ് നിയമിതനായി. ഫോക്‌സ്‌കോണ്‍, വേദാന്ത ഗ്രൂപ്പ് സംയുക്ത സംരഭമാണ് വിഎഫ്എസ്എല്‍. രാജ്യത്തെ ആദ്യത്തെ സെമി കണ്ടക്ടര്‍ ഫാബ്രിക്കേഷന്‍ പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങുകയാണ് കമ്പനി
അര്‍ദ്ധചാലക നിര്‍മ്മാണത്തില്‍ ലോകത്തിന്റെ വിവിധ ഇടങ്ങളിലായി 34 വര്‍ഷത്തെ അനുഭവ, പരിചയമുള്ള വ്യക്തിയാണ് യങ്ങെന്ന് വിഎഫ്എസ്എല്‍ സിഇഒ ഡേവിഡ് റീഡ് പറഞ്ഞു. നിരവധി സ്റ്റാര്‍ട്ടപ്പുകള്ക്ക് അദ്ദേഹം സംഭാവന നല്‍കി. അതുകൊണ്ടുതന്നെ അര്‍ദ്ധചാലക നിര്‍മ്മാണ പ്രക്രിയകളും പ്രവര്‍ത്തനങ്ങളും സ്ഥാപിക്കുന്നതിന് യങ്ങിന്റെ സാന്നിധ്യം നിര്‍ണ്ണായകമാകും.
ഉല്‍പാദന പ്രക്രിയകളുടെ തടസ്സമില്ലാത്ത നടത്തിപ്പ് യങ്ങിന്റെ ചുമതലയായിരിക്കും. അര്‍ദ്ധചാലക വ്യവസായ നേതൃത്വത്തെ ആകര്‍ഷിക്കാന്‍ ശ്രമിക്കുകയാണ് ശതകോടീശ്വരന്‍ അനില്‍ അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള കമ്പനി. ഇതിനായി ആഗോള തലത്തില്‍ ടാലന്റ് ഏറ്റെടുക്കല്‍ പരിപാടികള്‍ നടപ്പിലാക്കുന്നു.