അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഇടക്കാല ലാഭവിഹിതത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് വേദാന്ത

ന്യൂഡല്‍ഹി: 2023-24 സാമ്പത്തികവര്‍ഷത്തിലെ ആദ്യ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിക്കാനൊരുങ്ങുകയാണ് വേദാന്ത. ഇതോടെ ഓഹരി വെള്ളിയാഴ്ച 282.30 രൂപയിലെത്തി. കഴിഞ്ഞയാഴ്ച 1.25 ശതമാനമാണ് സ്റ്റോക്ക് ക്ലോസ് ചെയ്തത്.

മെയ് 22 ന് ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് കമ്പനി ലാഭവിഹിതം പരിഗണിക്കുന്നത്. റെക്കോര്‍ഡ് തീയതിമെയ് 30.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 5 ലാഭവിഹിതങ്ങളാണ് പ്രഖ്യാപിച്ചത്. ഇതില്‍ അഞ്ചാമത്തെ ഇടക്കാല ലാഭവിഹിതമായ 20.50 രൂപയ്ക്ക് റെക്കോര്‍ഡ് തീയതി ഏപ്രില്‍ 7 ആയിരുന്നു. അതിന് മുന്‍പ് മെയ് 6, 2022 ന് 31.50 രൂപ ഇടക്കാല ലാഭവിഹിതത്തിനും ജൂലൈ 26,2022 ന് 19.50 രൂപ ഇടക്കാല ലാഭവിഹിതത്തിനും 29 നവംബര്‍ 2022 ന് 17.50 ഇടക്കാല ലാഭവിഹിതത്തിനും 2023 ഫെബ്രുവരി 3 ന് 12.50 രൂപ ഇടക്കാല ലാഭവിഹിതത്തിനും ഓഹരി എക്‌സ് ഡിവിഡന്റ് ട്രേഡ് നടത്തി.

അതായത് 2022-23 സാമ്പത്തികവര്‍ഷത്തില്‍ കമ്പനി മൊത്തം 101.50 രൂപ ഇടക്കാല ലാഭവിഹിതം അനുവദിച്ചു. ലാഭവിഹിത യീല്‍ഡ് 25 ശതമാനം.

X
Top