കേരളത്തിൽ ഫാക്ടറികളും തൊഴിലവസരവും കുറയുന്നതായി റിപ്പോർട്ട് ◆ ഇന്ത്യ- യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്; യുഎസുമായി തർക്കങ്ങൾ പരിഹരിച്ചുവരുന്നെന്ന് കേന്ദ്രമന്ത്രി എസ് ജയശങ്കർ ◆ മൊത്തവില പണപ്പെരുപ്പം 11.39% ആയി ഉയർന്നു ◆ കയര്‍ കയറ്റുമതി വരുമാനം 6,614 കോടി കടന്നു ◆ ഇന്ത്യൻ അരി കയറ്റുമതി വരുമാനത്തില്‍ മികച്ച വളര്‍ച്ച ◆

ഒഎഫ്എസ് വഴി 9.88 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ വേദാന്ത് ഫാഷന്‍സ്

ന്യൂഡല്‍ഹി: വേദാന്ത് ഫാഷന്‍സ് പ്രമോട്ടറായ രവി മോദി ഫാമിലി ട്രസ്റ്റ്, ഒഎഫ്എസ് വഴി കമ്പനിയിലെ 7 ശതമാനം ഓഹരികള്‍ വില്‍ക്കുന്നു. അധികം സബ്‌സ്‌ക്രിപ്ഷന്‍ നേടിയാല്‍ 2.88 ശതമാനം കൂടി അധികം വില്‍ക്കാനുള്ള ഓപ്ഷനോടെയാണ് ഓഫര്‍.തറവില, ഓഹരിയ്ക്ക് 1161 രൂപ.

നിലവില വിലയേക്കാള്‍ 7 ശതമാനം ഡിസ്‌ക്കൗണ്ട് തുകയാണ് ഇത്. ”കമ്പനിയുടെ 1.69 കോടി ഓഹരികള്‍ വില്‍ക്കാന്‍ പ്രൊമോട്ടര്‍ ഉദ്ദേശിക്കുന്നു. ഇത് മൊത്തം ഇക്വിറ്റി ഷെയര്‍ ക്യാപിറ്റലിന്റെ 7% ആണ്” വേദാന്ത ഫാഷന്‍സ് ഫയലിംഗില്‍ പറഞ്ഞു.

മെയ് 18, ടി ദിവസമായിരിക്കും. അതായത് റീട്ടെയില്‍ ഇതര നിക്ഷേപകര്‍ക്ക് മാത്രമായി ഒഎഫ്എസ് തുറക്കും. ടി + 1 ദിവസമായ മെയ് 19 ന് റീട്ടെയില്‍ നിക്ഷേപകര്‍ക്ക് ബിഡ് ചെയ്യാം. അലോട്ട് ചെയ്യപ്പെടാത്ത ബിഡ്ഡുകള്‍ ടി + 1 ദിവസത്തേയ്ക്ക് നീട്ടാന്‍ റീട്ടെയില്‍ ഇതര നിക്ഷേപകര്‍ക്ക് സാധിക്കും.

ഓഫറിന്റെ 25% ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കും മ്യൂച്വല്‍ ഫണ്ടുകള്‍ക്കുമായി നീക്കിവച്ചിട്ടുണ്ട്. സബ്‌സ്‌ക്രൈബ് ചെയ്യാത്ത ഭാഗമുണ്ടെങ്കില്‍ അത് റീട്ടെയ്ല്‍ ഇതര വിഭാഗത്തിലേയ്ക്ക് മാറ്റും. 10 ശതമാനം റീട്ടെയ്ല്‍ നിക്ഷേപകര്‍ക്ക് സബ്‌സ്‌ക്രൈബ് ചെയ്യാം.

X
Top