തീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ വിപുലീകരിക്കുന്നു; പിഎഫ്, ഇഎസ്ഐ വേതന പരിധി ഉയർത്താൻ നീക്കംവിലക്കയറ്റത്തോത് വീണ്ടും ഉയരുന്നുഇന്ത്യ-യുഎസ് വ്യാപാര കരാർ: ചർച്ചകൾ വീണ്ടും മാറ്റിവച്ചു

പരമ്പരാഗത മേഖലയിലെ തൊഴിലാളികൾക്ക് വിവിധ പദ്ധതികൾ: മന്ത്രി പി രാജീവ്

കൊച്ചി: പരമ്പരാഗത മേഖലയിലെ തൊഴിലാളികൾക്കായി വിവിധ പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് വ്യവസായ, നിയമ- കയർ മന്ത്രി പി രാജീവ്. മുള, ഈറ്റ തൊഴിലാളികളുടെ സംഗമം ഫെസ്റ്റിൻ്റെ ഭാഗമായി ജനുവരി ഒന്നിന് സംഘടിപ്പിക്കും. ഇവർക്ക് ഡിസൈൻ പരിശീലനം ലഭ്യമാക്കാൻ ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇരുപത്തി രണ്ടാമത് ബാംബൂ ഫെസ്റ്റ് കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ടി ജെ വിനോദ് എംഎൽഎ അധ്യക്ഷനായി. മുളയുടെ പുതുമേൻമകൾ വെളിവാക്കുന്നതാണ് ബാംബൂ ഫെസ്റ്റ്. പൊതുജനങ്ങൾക്ക് മുളകരകൗശല ഉത്പന്നങ്ങളുടെ നിർമാണ രീതികൾ നേരിട്ട് മനസ്സിലാക്കാനും കലാകാരൻമാരോട് ആശയവിനിമയം നടത്താനും ഒപ്പം വിപണന സാധ്യത പ്രയോജനപ്പെടുത്താനും മേളയിൽ അവസരമുണ്ട്. കേരളത്തിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നുമായി മുന്നൂറോളം കരകൗശലത്തൊഴിലാളികളും മുള അനുബന്ധ തൊഴിലാളികളും മേളയിൽ പങ്കെടുക്കുന്നു. 200 സ്റ്റാളുകൾ ഉണ്ട്. ഭൂട്ടാൻ പങ്കെടുക്കുന്നുവെന്നത് പ്രത്യേകതയാണ്. സംസ്ഥാന ബാംബൂ മിഷൻ പരിശീലകർ രൂപകൽപന ചെയ്ത വിവിധ കരകൗശല ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിന് പ്രത്യേക ബാബൂ ഗ്യാലറി സജ്ജം. മുള മേഖലയുമായി ബന്ധപ്പെട്ട സർക്കാർ ഗവേഷണ സ്ഥാപനങ്ങളും ഫെസ്റ്റിൽ പങ്കാളികളാണ്.

മുളയില്‍ വിസ്മയമൊരുക്കി ബാംബൂ ഫെസ്റ്റ്
മുളയുത്പന്നങ്ങളുടെ വൈവിധ്യവും വൈജാത്യവും വീണ്ടും  വിസ്മയിപ്പിക്കുകയാണ് എറണാകുളം ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷ്ണല്‍ സ്റ്റേഡിയം മൈതാനത്തില്‍ ആരംഭിച്ച ബാംബൂ ഫെസ്റ്റില്‍. കളി വസ്തുക്കള്‍ മുതല്‍ തുടരുന്നു പട്ടിക. ഇലക്ട്രിക് ഉപകരണ ഫിറ്റിംഗുകള്‍ മുതല്‍ മുളയരി വിഭവങ്ങള്‍ വരെ ഫെസ്റ്റിലുണ്ട്. കുട്ട, വട്ടി, പായ് തുടങ്ങി പരമ്പരാഗത രീതിയില്‍ നിന്ന് തുടങ്ങി അത്യാധുനിക സംവിധാനങ്ങള്‍ വരെ എത്തിയിരിക്കുന്നു ഫെസ്റ്റിലെ സാമഗ്രികള്‍. മനോഹര പൂക്കളുടെ വസന്തം തന്നെ ബാംബൂ ഫെസ്റ്റില്‍ കാണാം. മുളയുടെ ചീന്തുകളില്‍ നിറം ചാര്‍ത്തി സുന്ദരമാക്കിയ പൂക്കള്‍. ഇതിന് ആവശ്യക്കാരേറെ. അതുപോലെ പതിവു പോലെ കളിപ്പാട്ടങ്ങളും കൗതുക വസ്തുക്കളും ഗൃഹോപകരണങ്ങളും ഭക്ഷ്യ വിഭവങ്ങളും.

വ്യവസായ വാണിജ്യ വകുപ്പിനുവേണ്ടി കേരള സംസ്ഥാന ബാംബൂ മിഷന്‍ സംഘടിപ്പിക്കുന്ന കേരള ബാംബൂ ഫെസ്റ്റില്‍ തെലങ്കാന, ആസാം, നാഗാലാന്‍ഡ്, മഹാരാഷ്ട്ര, തമിഴ്‌നാട്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങളും ഏറെ ആകര്‍ഷകമാണ്. ഫിനിഷിംഗിലും നിറസമന്വയ വ്യത്യാസത്തിലും ഉള്ള പ്രത്യേകതകള്‍ ആരുടെയും ശ്രദ്ധ പിടിച്ചുപറ്റും. ഫെസ്റ്റിലെ അന്താരാഷ്ട്ര സാന്നിധ്യമായ ഭൂട്ടാന്റെ സ്റ്റാളും ഏറെ ആകര്‍ഷകമാണ്. തൊപ്പി, ബാഗ്, പഴ്‌സ് തുടങ്ങിയവയുടെ വ്യത്യസ്തമാര്‍ന്ന ശൈലികള്‍ ഇവിടെ പിടിച്ചെടുക്കും. ഇലക്ട്രിക് ഫിറ്റിംഗ് ഉപകരണങ്ങളുടെ ദൃശ്യങ്ങള്‍ മനോഹരം. പറഞ്ഞറിയിക്കാനാകാത്ത മനോഹാരിത കണ്ടറിഞ്ഞാലേ മനസിലാകൂ. മുളയരിയും ഉത്പന്നങ്ങളും വിഭവങ്ങളും ആഭിജാത്യം. മുളയരി ഉണ്ണിയപ്പം, മുളയരി അവുലോസുണ്ട, മുളയരി കുഴലപ്പം, മുളയരി ബിസ്‌കറ്റ് എന്നിങ്ങനെ വിഭവങ്ങള്‍ മേളയിലുണ്ട്. മുളയരി പായസം കഴിക്കാനും അവസരമുണ്ട്. സംഗീതോപകരണങ്ങള്‍ക്ക് മാത്രമായി സ്റ്റാളുമുണ്ട്. ഇവിടെ തീര്‍ത്ത പുല്ലാങ്കുഴലില്‍ സദാ വ്യത്യസ്ത ഗീതികള്‍. ബാഗുകള്‍, മുളത്തൈകള്‍, പേനകള്‍, മതിലില്‍ പതിപ്പിക്കുന്ന കൗതുകവസ്തുക്കള്‍, വൈവിധ്യമാര്‍ന്ന ആഭരണങ്ങള്‍, ഗൃഹോപകരണങ്ങള്‍. എന്നിങ്ങനെ പറഞ്ഞു തീരാത്തത്ര ഉല്‍പന്നങ്ങളാണ് ഫെസ്റ്റില്‍. കൂടാതെ ഉല്‍പന്നങ്ങളുടെ ചരിത്രവും പ്രയാണവും വിവരിക്കുന്ന ലൈവ് ക്ലാസുകളുമുണ്ട്. ഡിസംബര്‍ 31 വരെ രാവിലെ 10.30 മുതല്‍ രാത്രി 8.30 വരെയും ജനുവരി ഒന്നിനു ഉച്ചയ്ക്ക് 2.30 മുതല്‍ രാത്രി 8.30 വരെയുമാണ് സമയക്രമം. പ്രവേശനം സൗജന്യം.

X
Top