ഉൾനാടൻ ജലപാത വികസന കൗൺസിലിന് സമാപനംദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളംഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ ഇടിഞ്ഞുകേന്ദ്ര ബജറ്റ് 2026: ആദായനികുതി പരിധിയിലും ഡിഡക്ഷനുകളിലും ഇളവുകൾക്ക് സാധ്യതഇൻഡിഗോ ഒഴിച്ചിട്ട സ്ലോട്ടുകൾക്കായി വിമാനക്കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ച് സർക്കാർ

വര്‍ഗീസ് കുര്യന്‍: ഇന്ത്യയുടെ പാല്‍ക്കാരന്‍ 

1946-ല്‍ ഗുജറാത്തിലെ ആനന്ദ് പട്ടണത്തില്‍ തുടങ്ങിയ ഒരു ചെറിയ സഹകരണ സംരംഭം ഇന്ത്യയുടെ ഗ്രാമ വികസന ചരിത്രത്തെ ശാശ്വതമായി മാറ്റിമറിച്ചു. അതിന്റെ പേരാണ് അമുല്‍. ആനന്ദ് മില്‍ക് യൂണിയന്‍ ലിമിറ്റഡ്. അക്കാലത്ത് കര്‍ഷകര്‍ക്ക് പാല്‍ വിറ്റാല്‍ ലഭിക്കുന്ന വില കൊളോണിയല്‍ ഇടനിലക്കാരുടെ കരുണപ്പണമായായിരുന്നു. അതിനെതിരെ പ്രതികരിച്ച ഒരു കൂട്ടം ക്ഷീരോത്പാദകര്‍ ചേര്‍ന്ന് അവര്‍ക്ക് നല്‍കിയ മറുപടിയായിരുന്നു അമുല്‍. ”സഹകരണത്തിലൂടെ സ്വാതന്ത്ര്യം” എന്ന ആശയത്തില്‍ ഉടലെടുത്ത പ്രതിഷേധം പിന്നിട് ഒരു സാമ്പത്തിക വിപ്ലവമായി മാറിയതാണ് രാജ്യം കണ്ടത്.

ഡോ. വര്‍ഗീസ് കുര്യന്‍ എന്ന ദീര്‍ഘദര്‍ശിയായിരുന്നു ഈ പ്രസ്ഥാനത്തിന്റെ കരുത്ത്. ശാസ്ത്രീയ ഡെയറി സാങ്കേതികവിദ്യ, ശീതീകരണം, ഉത്പാദന നിയന്ത്രണം എന്നിവയില്‍ അദ്ദേഹം കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ ഗ്രാമീണ കര്‍ഷകരെ ലോകോത്തര ഉത്പാദകരാക്കി. 1970-ല്‍ ആരംഭിച്ച ഓപ്പറേഷന്‍ ഫ്‌ളഡ് പദ്ധതിയിലൂടെ അമുല്‍ ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ക്ഷീരോദ്പാദക രാഷ്ട്രമാക്കി. ഓരോ കര്‍ഷകന്റെയും ക്ഷീരോദ്പാദനം ഒരു രാജ്യത്തിന്റെ വളര്‍ച്ചയുടെ കഥയായി മാറി. അമുലിന്റെ വിജയ മാതൃക പിന്നീട് കേരളം ഉള്‍പ്പെടെ അനേകം സംസ്ഥാനങ്ങള്‍ പിന്തുടര്‍ന്നു. മില്‍മയുടെ ജനനവും അമുലില്‍ നിന്നും ഉള്‍ക്കൊണ്ട പ്രചോദനമാണ്. അമുല്‍-ദി ടേസ്റ്റ് ഓഫ് ഇന്ത്യ എന്ന മുദ്രാവാക്യം വെറും ടാഗ് ലൈനല്ല, ആത്മവിശ്വാസത്തിന്റെ മുദ്രയാണ്. ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ ചരിത്രത്തില്‍ അമുല്‍ കേവലമൊരു അധ്യായമല്ല, ഒരു പ്രസ്ഥാനം തന്നെയാണ്.  

അമുലിന്റെ സാമ്പത്തിക സ്വാധീനം അതിശയകരമാണ്. ഇന്ന് പ്രതിവര്‍ഷം 20,000 കോടി രൂപയിലധികമാണ് വരുമാനം. ലക്ഷക്കണക്കിന് കര്‍ഷക കുടുംബങ്ങളുടെ സ്ഥിര വരുമാനവും സ്ത്രീ ശാക്തീകരണത്തിന്റെ ഉത്തമ ഉദാഹരണവുമാണിത്. ഒരു ഗ്രാമത്തിലെ പാല്‍ വിതരണക്കാരനെ മുതല്‍ ആഗോള വിപണിയിലെ ഉപഭോക്താവിനെ വരെ ഒരേ താളത്തില്‍ ബന്ധിപ്പിച്ചിരിക്കുന്ന മനോഹരമായ സഹകരണ പ്രസ്ഥാനമാണ്‌നി അമുല്‍. അതിനാലാണ് ഒരു വ്യവസായ ബ്രാന്‍ഡല്ലാതെ ഒരു സാമൂഹിക പ്രതിഭാസമായി അമുല്‍ മാറിയതും. ഇന്ത്യയെ സ്വയംപര്യാപ്തതയിലേക്കും അഭിമാനത്തിലേക്കും നയിച്ച ശുദ്ധമായ ജനശക്തിയുടെ പ്രതീകമായാണ് അമുല്‍ നിലകൊളളുന്നത്.

X
Top