രാജ്യത്തിന്റെ ജിഡിപി കണക്കുകളില്‍ വാക്‌പോര് മുറുകുന്നുറിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽ

ബഹ്‌റൈനില്‍ നിന്നും 118 കോടി രൂപയുടെ ഓര്‍ഡര്‍ നേടി വിഎ ടെക് വാബാഗ്

മുംബൈ: ജലശുദ്ധീകരണ രംഗത്തെ പ്രമുഖരായ വിഎ ടെക് വാബാഗ് ബഹ്‌റൈനില്‍ നിന്നും മലിനജല സംസ്‌ക്കരണ പ്ലാന്റ് ഓര്‍ഡര്‍ നേടി. 118 കോടി രൂപയുടെതാണ് പ്രൊജക്ട്.

പ്രതിദിനം 40 ദശലക്ഷം മലിനജല ശുദ്ധീകരണ ശേഷിയായിരിക്കും പ്ലാന്റിനുണ്ടാകുക. ഇതു കൂടാതെ ലോംഗ് സീ ഔട്ട്ഫാളും കമ്പനി നിര്‍മ്മിക്കും. ഓര്‍ഡര്‍ നേടിയതില്‍ അഭിമാനമുണ്ടെന്നും ഇത് വഴി വരുമാനം, പണമൊഴുക്ക് എന്നിവ വര്‍ദ്ധിക്കുമെന്നും കമ്പനിയുടെ മീന ആര്‍എച്ച്ക്യു ജനറല്‍ മാനേജര്‍ ശ്രീനിവാസന്‍ കെ പറഞ്ഞു.

പ്ലാന്റ് പരമാവധി കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും മികച്ച സേവനങ്ങള്‍ നല്‍കുകയും ചെയ്യും.
ചെന്നൈ ആസ്ഥാനമായ കമ്പനി 2015 ലും ബഹ്‌റൈനില്‍ നിന്ന് സമാന ഓര്‍ഡര്‍ സ്വീകരിച്ചിരുന്നു. 

X
Top