
മുംബൈ: ജലശുദ്ധീകരണ രംഗത്തെ പ്രമുഖരായ വിഎ ടെക് വാബാഗ് ബഹ്‌റൈനില്‍ നിന്നും മലിനജല സംസ്‌ക്കരണ പ്ലാന്റ് ഓര്‍ഡര്‍ നേടി. 118 കോടി രൂപയുടെതാണ് പ്രൊജക്ട്.
പ്രതിദിനം 40 ദശലക്ഷം മലിനജല ശുദ്ധീകരണ ശേഷിയായിരിക്കും പ്ലാന്റിനുണ്ടാകുക. ഇതു കൂടാതെ ലോംഗ് സീ ഔട്ട്ഫാളും കമ്പനി നിര്‍മ്മിക്കും. ഓര്‍ഡര്‍ നേടിയതില്‍ അഭിമാനമുണ്ടെന്നും ഇത് വഴി വരുമാനം, പണമൊഴുക്ക് എന്നിവ വര്‍ദ്ധിക്കുമെന്നും കമ്പനിയുടെ മീന ആര്‍എച്ച്ക്യു ജനറല്‍ മാനേജര്‍ ശ്രീനിവാസന്‍ കെ പറഞ്ഞു.
പ്ലാന്റ് പരമാവധി കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും മികച്ച സേവനങ്ങള്‍ നല്‍കുകയും ചെയ്യും.
ചെന്നൈ ആസ്ഥാനമായ കമ്പനി 2015 ലും ബഹ്‌റൈനില്‍ നിന്ന് സമാന ഓര്‍ഡര്‍ സ്വീകരിച്ചിരുന്നു.