യുബിഎസ് ഇന്ത്യയെ അപ്ഗ്രേഡ് ചെയ്തുഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം കുറച്ച് ലോകബാങ്ക്ആഡംബര വസ്തുക്കൾക്ക് ഇനി മുതൽ ടിസിഎസ്പാം ഓയില്‍ ഇറക്കുമതി വര്‍ധിപ്പിക്കാൻ ഇന്ത്യഇന്ത്യയിലെ ഇ-കൊമേഴ്‌സ് വിപണിയില്‍ കൂടുതല്‍ പ്രാതിനിധ്യത്തിനായി യുഎസ്

ഒന്നാം പാദത്തിൽ 54 കോടി രൂപയുടെ അറ്റാദായം നേടി വി-ഗാർഡ് 

കൊച്ചി: ജൂൺ പാദത്തിൽ വി-ഗാർഡ് ഇൻഡസ്ട്രീസിന്റെ അറ്റാദായം 119.3 ശതമാനം ഉയർന്ന് 54.02 കോടി രൂപയായി. കൂടാതെ ഈ കാലയളവിൽ കമ്പനിയുടെ എല്ലാ വിഭാഗങ്ങളും ശക്തമായ വരുമാന വളർച്ച രേഖപ്പെടുത്തി. ഈ മികച്ച ഫലത്തെ തുടർന്ന് വി-ഗാർഡ് ഇൻഡസ്ട്രീസിന്റെ ഓഹരികൾ 1.58 ശതമാനം ഉയർന്ന് 233.80 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. പ്രസ്തുത പാദത്തിൽ കമ്പനിയുടെ ഇലക്‌ട്രിക്കൽ വിഭാഗത്തിൽ നിന്നുള്ള വരുമാനം 407.20 കോടി രൂപയും, ഇലക്ട്രോണിക്‌സ് വിഭാഗത്തിൽ നിന്നുള്ള വരുമാനം 303.38 കോടി രൂപയുമായിരുന്നു.

കൺസ്യൂമർ ഡ്യൂറബിൾസ് വിഭാഗത്തിൽ നിന്നുള്ള കമ്പനിയുടെ വരുമാനം 299.05 കോടി രൂപയാണ്. കൂടാതെ വി-ഗാർഡിന്റെ ഇബിഐടിഡിഎ വർഷം തോറും 83.7 ശതമാനം വർധിച്ച് 86.95 കോടി രൂപയായി. 2022 ജൂൺ 30ന് അവസാനിച്ച പാദത്തിൽ മൊത്ത മാർജിൻ 33 ശതമാനത്തിൽ നിന്ന് 29.8 ശതമാനമായി കുറഞ്ഞപ്പോൾ ഇബിഐടിഡിഎ മാർജിൻ 8.6 ശതമാനമായി കുറഞ്ഞു. ഈ പാദത്തിൽ ബിസിനസ്സ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും, എല്ലാ വിഭാഗങ്ങളിലും ടോപ്‌ലൈൻ വളർച്ച ശക്തമാണെന്നും വി-ഗാർഡ് ഇൻഡസ്ട്രീസിന്റെ മാനേജിംഗ് ഡയറക്ടർ മിഥുൻ. കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.

ഉപഭോക്തൃ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന പ്രമുഖ കമ്പനിയാണ് വി-ഗാർഡ് ഇൻഡസ്ട്രീസ്. കമ്പനിയുടെ ഉൽപ്പന്ന ശ്രേണിയിൽ വോൾട്ടേജ് സ്റ്റെബിലൈസറുകൾ, ഇൻവെർട്ടർ, ഇലക്ട്രിക് & സോളാർ വാട്ടർ ഹീറ്ററുകൾ, ഫാനുകൾ, അടുക്കള ഉപകരണങ്ങൾ, പമ്പുകൾ, വയറുകൾ & കേബിളുകൾ, ഗാർഹിക സ്വിച്ച് ഗിയറുകൾ, എയർ കൂളറുകൾ തുടങ്ങിയവ ഉൾപ്പെടുന്നു. 

X
Top