ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ ശരിയായ പാതയിലെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍പ്രത്യക്ഷ നികുതി വരുമാനം 9 ശതമാനമുയര്‍ന്ന് 10.82 ലക്ഷം കോടി രൂപയുപിഐ ഇടപാടുകള്‍ 20 ബില്യണ്‍ കടന്നു; ഫാസ്റ്റ് ഫുഡ്‌, ഇ-കൊമേഴ്സ് ഇടപാടുകള്‍ കുതിച്ചുഇന്ത്യയുടെ സോവറിന്‍ റേറ്റിംഗ് ഉയര്‍ത്തി ജപ്പാന്റെ ആര്‍ആന്റ്‌ഐഇന്ത്യയുടെ വിദേശ നാണ്യ ശേഖരം 4.69 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ചു

വി-ഗാര്‍ഡ് അറ്റാദായത്തില്‍ 35 ശതമാനം വര്‍ധന

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഉപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 58.95 കോടി രൂപ സംയോജിത അറ്റാദായം നേടി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 35 ശതമാനമാണ് ലാഭവര്‍ധന.

സെപ്റ്റംബര്‍ 30ന് അവസാനിച്ച പാദത്തില്‍ കമ്പനി 1133.75 കോടി രൂപ സംയോജിത പ്രവര്‍ത്തന വരുമാനം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 986.55 കോടി രൂപയില്‍ നിന്ന് 14.9 ശതമാനം വര്‍ധന രേഖപ്പെടുത്തി. സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ 2348.51 കോടി രൂപയാണ് കമ്പനിയുടെ സംയോജിത പ്രവര്‍ത്തന വരുമാനം. 17.1 ശതമാനം വളര്‍ച്ച നേടി.

ആദ്യ പകുതിയിലെ അറ്റാദായം 26.9 ശതമാനം വര്‍ധിച്ച് 123.17 കോടി രൂപയിലെത്തി.

“രണ്ടാം പാദത്തില്‍ ഉപഭോക്തൃ ഡിമാന്‍ഡ്, പ്രത്യേകിച്ച് കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് വിഭാഗത്തില്‍, കുറയുന്ന പ്രവണതയുണ്ടായി. ഇത് ഉയര്‍ന്ന വളര്‍ച്ചയെ സ്വാധീനിച്ചു. മൊത്ത മാര്‍ജിനുകളില്‍ ഈ പാദത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട് കോവിഡിനു മുമ്പുള്ള നിലയോട് അടുത്തു വന്നു.

ദീര്‍ഘകാല ശേഷി വര്‍ധനവിനുള്ള നിക്ഷേപം തുടരുന്നു. പ്രവര്‍ത്തന മൂലധനം കുറച്ചത് പണ ലഭ്യതയുടെ കരുത്ത് കൂട്ടി. സമീപ കാലത്ത് അവതരിപ്പിച്ച പുതിയ ഉല്‍്പ്പന്നങ്ങള്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്.

രണ്ടാം പകുതിയില്‍ ഞങ്ങള്‍ കരുത്തുറ്റ ഉയര്‍ന്ന വളര്‍ച്ച പ്രതീക്ഷിക്കുന്നു,” വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ കെ ചിറ്റിലപ്പിള്ളി പറഞ്ഞു.

X
Top