എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

യു‌എസ്‌ടിയും മുത്തൂറ്റ് ഗ്രൂപ്പ് കമ്പനികളും 500 കോടി രൂപ മൂല്യമുള്ള കരാർ ഒപ്പുവച്ചു

കൊച്ചി: മുൻ നിര എഐ, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു‌എസ്‌ടി, മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിനു (മുത്തൂറ്റ് ബ്ലൂ) കീഴിലുള്ള മുത്തൂറ്റ് ഫിൻകോർപ് ലിമിറ്റഡുമായും മറ്റ് ഗ്രൂപ്പ് കമ്പനികളുമായി 500 കോടി രൂപയിലധികം മൂല്യമുള്ള ഒരു ഡിജിറ്റൽ പരിവർത്തന കരാരിൽ ഒപ്പു വച്ചു.

2031 വരെ നീളുന്ന ആറു വർഷക്കാലത്തെ ഈ കരാർ, ഇരു സ്ഥാപനങ്ങളും തമ്മിൽ ദീർഘകാലമായുള്ള തന്ത്രപ്രധാന പങ്കാളിത്തത്തിലെ പ്രധാന ചുവടു വയ്പ്പാണ്. മികവുറ്റ സാങ്കേതികവിദ്യ ദാതാവും ട്രാൻസ്ഫോർമേഷൻ പങ്കാളിയുമായുള്ള യു‌എസ്‌ടിയോട് മുത്തൂറ്റ് ഫിൻകോർപ് ലിമിറ്റഡിനുള്ള വിശ്വാസമാണ് ഈ കരാർ പ്രതിഫലിപ്പിക്കുന്നത്.

ഈ ദീർഘകാല കരാറിന്റെ ഭാഗമായി, അത്യാധുനിക എഞ്ചിനീയറിങ് വൈദഗ്ധ്യത്തെയും മുൻനിര പ്ലാറ്റുഫോമുകളെയും ഒരുമിച്ചു കൊണ്ട് വരാൻ കഴിവുള്ള മെച്ചപ്പെടുത്തിയ സാങ്കേതിക സംവിധാനങ്ങൾ യു എസ് ടി അവതരിപ്പിക്കും.

സീറോ ട്രസ്റ്റ് സുരക്ഷാ ആർക്കിടെക്ചറുകൾ, എഐ അധിഷ്ഠിത ത്രെട്ട് ഡിറ്റെക്ഷൻ, ഓട്ടോമേറ്റഡ് ഇൻസിഡന്റ് റെസ്‌പോൺസ്, പുതുതലമുറ എൻഡ്‌പോയിന്റ്, പെരിമീറ്റർ സംരക്ഷണം എന്നിവ ഉൾപ്പെടുന്ന മികച്ച സൈബർ സുരക്ഷാ ശേഷികളും ഇതിൽ ഉൾപ്പെടും.

മുത്തൂറ്റ് ഫിൻകോർപ് ലിമിറ്റഡിനും മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെയും മറ്റ് ഏഴ് സ്ഥാപനങ്ങൾക്കുമായി, ജോലിഭാരം സന്തുലിതമാക്കുന്നതിനും, ഡിസാസ്റ്റർ റിക്കവറി ശക്തിപ്പെടുത്തുന്നതിനും, ആപ്ലിക്കേഷൻ മികവ് മെച്ചപ്പെടുത്തുന്നതിനും, നിർണായക സംവിധാനങ്ങളിലുടനീളം ക്ലൗഡ്-നേറ്റീവ് ശേഷികൾ സാധ്യമാക്കുന്നതിനുമായി ഹൈബ്രിഡ്, മൾട്ടി-ക്ലൗഡ് ആധുനികവത്കരണവും യു‌എസ്‌ടി നടപ്പിലാക്കും.

ഇന്ത്യയിലെ ഏറ്റവും വലിയ എൻബിഎഫ് സി ടെക്‌നോളജി ആവാസവ്യവസ്ഥകളിൽ ഒന്നാണ് മുത്തൂറ്റ് ഫിൻകോർപ് ലിമിറ്റഡിനുള്ളത്. എട്ട് ഗ്രൂപ്പ് സ്ഥാപനങ്ങൾ, 22 സർവീസ് ടവറുകൾ, 29 സംസ്ഥാനങ്ങളിലായി 4,200-ലധികം ശാഖകൾ എന്നിവ ഈ കരാറിന്റെ പരിധിയിൽപ്പെടുന്നു.

ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് സേവനം നൽകുന്ന യു‌എസ്‌ടിയുടെ പ്ലാറ്റ്‌ഫോം, 100 സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന ഒരു ആവാസവ്യവസ്ഥയെയാണ് സംയോജിപ്പിക്കുന്നത്.

സർവീസ് അപ്‌ടൈം, പ്രവർത്തന പ്രതിരോധശേഷി, റെഗുലേറ്ററി കംപ്ലയൻസ്, ഗ്രൂപ്പിന്റെ രാജ്യവ്യാപകമായ വളർച്ച എന്നിവയിലാണ് ഈ യു എസ് ടി യുടെ സേവനങ്ങൾ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

X
Top