
തിരുവനന്തപുരം: ഡിജിറ്റൽ രംഗത്ത് വിപ്ലവകരമായ പരിവർത്തനങ്ങളും പരിഹാരങ്ങളും സാധ്യമാക്കുന്ന പ്രമുഖ കന്പനിയായ യുഎസ്ടി ടെലികോം മേഖലയിൽ ചുവടുറപ്പിക്കുന്നു.
ഇതിന്‍റെ ഭാഗമായി ആഗോളതലത്തിൽ അറിയപ്പെടുന്ന ടെലികോം കന്പനിയായ മൊബൈൽകോമിനെ ഏറ്റെടുത്തതായി യുഎസ്ടി അറിയിച്ചു.
ടെലികമ്യൂണിക്കേഷൻ, വയർലെസ് സേവന രംഗത്ത് രണ്ടു പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള സ്ഥാപനമാണ് മൊബൈൽകോം.
മൊബൈൽകോമിനൊപ്പം അവരുടെ 1300 ജീവനക്കാരെയും കന്പനിയിലേക്ക് ലയിപ്പിച്ചതായി യുഎസ്ടി വ്യക്തമാക്കി.