കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

സൈഡസ് ലൈഫിന്റെ കുത്തിവയ്പ്പിന് യുഎസ്എഫ്ഡിഎ അനുമതി

ഡൽഹി: വിവിധതരം ഫംഗസ് അണുബാധകളെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന മൈകാഫുംഗിൻ ഇഞ്ചക്ഷൻ വിപണിയിലെത്തിക്കാൻ യുഎസ് ഹെൽത്ത് റെഗുലേറ്ററിൽ നിന്ന് അന്തിമ അനുമതി ലഭിച്ചതായി സൈഡസ് ലൈഫ് സയൻസസ് അറിയിച്ചു.

മൈകാഫുംഗിൻ ഇൻജക്ഷന്റെ 50 മില്ലിഗ്രാം, 100 മില്ലിഗ്രാം, സിംഗിൾ ഡോസ് എന്നി വീര്യമുള്ള കുപ്പികൾ വിപണിയിലെത്തിക്കാൻ യുണൈറ്റഡ് സ്റ്റേറ്റ്സ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (യുഎസ്എഫ്ഡിഎ) അനുമതി നൽകിയതായി സൈഡസ് ലൈഫ് സയൻസസ് ലിമിറ്റഡ് ഒരു എക്സ്ചേഞ്ച് ഫയലിംഗിൽ അറിയിച്ചു.

ബിഎസ്ഇയിൽ കമ്പനിയുടെ ഓഹരികൾ ഒരു ശതമാനം ഉയർന്ന് 417.25 രൂപയിലെത്തി. സ്റ്റീം സെൽ ട്രാൻസ്പ്ലാൻറ് ചെയ്യുന്ന രോഗികളിൽ ഫംഗസ് അണുബാധ തടയാൻ മൈകാഫുംഗിൻ ഉപയോഗിക്കുന്നു. ജറോഡിലുള്ള ഗ്രൂപ്പിന്റെ ഇൻജക്‌റ്റബിൾ നിർമ്മാണ കേന്ദ്രത്തിലാണ് മരുന്ന് നിർമ്മിക്കുകയെന്ന് കമ്പനി അറിയിച്ചു.

X
Top