എൽപിജി സബ്‌സിഡിക്ക് ആധാർ ഇ-കെവൈസി നിർബന്ധംഹോർമുസ്: ഇന്ത്യൻ കപ്പലുകൾ മൊത്തത്തിൽ കടത്തിവിടാൻ ധാരണയായിട്ടില്ലെന്ന് കേന്ദ്രംയുഎസ് – ഇസ്രായേൽ – ഇറാൻ യുദ്ധം: ഇന്ത്യൻ രത്ന-ആഭരണ മേഖലയിൽ കടുത്ത ആഘാതംപശ്ചിമേഷ്യ സംഘർഷം: ഇന്ത്യയിൽ മാത്രം മുടങ്ങിയത് 5,522 വിമാനങ്ങൾവ്യാപാര കമ്മിയിൽ വൻ വർധന

യൂസ്ഡ് കാർ വിൽപ്പന: മാർച്ച് 31-നുള്ളിൽ രജിസ്‌ട്രേഷൻ നിർബന്ധം

തിരുവനന്തപുരം: യൂസ്ഡ് കാർ വിൽപ്പനകേന്ദ്രങ്ങൾ മാർച്ച് 31-നു മുൻപ്‌ രജിസ്റ്റർ ചെയ്യണമെന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണർ അറിയിച്ചു. സമയപരിധിക്കുശേഷം അംഗീകാരമില്ലാത്ത സ്ഥാപനങ്ങളുടെ പ്രവർത്തനം തടയും.

വിൽക്കാനിട്ടിരിക്കുന്ന വാഹനങ്ങൾ കരിമ്പട്ടികയിൽപ്പെടുത്തും. കേന്ദ്രനിയമപ്രകാരമാണ് ലൈസൻസ് സംവിധാനം ഏർപ്പെടുത്തുന്നത്. ഒരുവർഷം മുൻപേ ഇത് തീരുമാനിച്ചിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല.

നികുതി കുടിശ്ശികയുള്ള വാഹനങ്ങൾക്കുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി മാർച്ച് 31വരെ തുടരും. ഈ കാലയളവിനുള്ളിൽ നികുതി അടച്ച് ജപ്തി ഒഴിവാക്കാനാകും.

X
Top