
മുംബൈ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ഇന്ത്യയ്‌ക്കെതിരെ ചുമത്തിയ 25 ശതമാനം അധിക താരിഫ് രാജ്യത്തെ ഐടി (ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി) മേഖലയെ നേരിട്ട് ബാധിക്കില്ലെന്ന് വിദഗ്ധര്‍.
”ഐടി, ബിപിഒ, ഡിജിറ്റല്‍ സേവനങ്ങള്‍ എന്നിവയെ താരിഫ് ബാധിക്കില്ല. സേവനങ്ങള്‍ക്ക് പരമ്പരാഗത വ്യാപാര തടസ്സങ്ങള്‍ ബാധകമല്ല,” എവറസ്റ്റ് ഗ്രൂപ്പ് പാര്‍ട്ണര്‍ രോഹിതാശ്വ അഗര്‍വാള്‍ പറഞ്ഞു. എന്നാല്‍, ഉപഭോക്താക്കളുടെ ചെലവുകള്‍ കൂടുന്നതും ഹാര്‍ഡ്വെയര്‍ ഇറക്കുമതി ചെലവുകള്‍ ഉയരുന്നതും ഓഫ്ഷോര്‍ ഡെലിവറി സെന്ററുകളെ ബാധിക്കും.
താരിഫ് യുഎസ് ഉപഭോക്താക്കളുടെ ചെലവ് വര്‍ദ്ധിപ്പിക്കാനും ഡിസ്‌ക്രീഷണറി ചെലവ് ചെയ്യല്‍ കുറയ്ക്കാനും ഇടയാക്കും. അതുകൊണ്ടുതന്നെ ഐടി കമ്പനികള്‍ക്ക് പെയ്‌മെന്റുകള്‍ കിട്ടുന്നത് വൈകിയേക്കാം.
അതേസമയം വലിയ കരാറുകള്‍ സ്ഥാപിക്കാന്‍ ഉപഭോക്താക്കള്‍ മടിക്കുമെന്ന് ഇഐഐആര്‍ സ്ഥാപകന്‍ പാരീഖ് ജെയിന്‍ പറഞ്ഞു.അമേരിക്കന്‍ സര്‍ക്കാര്‍ ഡോജ് വഴി ചെലുകള്‍ കുറച്ചതും ഭീഷണിയാണ്.
അതുകൊണ്ടുതന്നെ ഇന്ത്യന്‍ കമ്പനികള്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് അനലിസ്റ്റുകളുടെ നിര്‍ദ്ദേശം. യുഎസ് എക്‌സ്‌പോഷ്വര്‍ വീണ്ടും വിലയിരുത്തുകയും സന്ദേശങ്ങള്‍ കൈമാറുകയും ചെയ്യണം.