യുഎസ് തീരുവ; വ്യവസായ മന്ത്രിയുമായി ചർച്ച നടത്തി ബാങ്കുകളുടെ സമിതിബൗദ്ധിക സ്വത്തവകാശം സംബന്ധിച്ച പിശകുകളെ കുറ്റകൃത്യ പരിധിയില്‍ നിന്നൊഴിവാക്കുംയുഎസ് തീരുവയുടെ ദീര്‍ഘകാല പ്രത്യാഘാതം കുറവായിരിക്കുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരന്‍ഇന്ത്യയുടെ വ്യാപാര കമ്മി ജൂലൈയില്‍ 27.35 ബില്യണ്‍ ഡോളറായി ഉയര്‍ന്നുഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്തി എസ്ആന്റ്പി ഗ്ലോബല്‍

യുഎസ് തീരുവ; വ്യവസായ മന്ത്രിയുമായി ചർച്ച നടത്തി ബാങ്കുകളുടെ സമിതി

തിരുവനന്തപുരം: ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയ്ക്ക് 50 ശതമാനം തീരുവ അമേരിക്ക ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ കയറ്റുമതി കേന്ദ്രീകൃത വാണിജ്യമേഖലയ്ക്ക് പ്രവര്‍ത്തന മൂലധനം സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഗണിക്കുമെന്ന് സംസ്ഥാനതല ബാങ്കുകളുടെ സമിതി (എസ്എല്‍ബിസി) പറഞ്ഞു. സംസ്ഥാന വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി രാജീവുമായി എസ്എല്‍ബിസി പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയ്ക് ശേഷമാണ് ഈ ധാരണയായത്.

ഈ മാസം 18 ന് ചേരുന്ന എസ്എല്‍ബിസി യോഗത്തില്‍ ഈ വിഷയം പരിഗണിക്കാമെന്ന് പ്രതിനിധികള്‍ മന്ത്രിക്ക് ഉറപ്പു നല്കി. കൂടിയ തീരുവ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് കയറ്റുമതി മേഖലയിലെ പല ഓര്‍ഡറുകളും റദ്ദാക്കുകയോ മരവിപ്പിക്കുകയോ ചെയ്തിട്ടുണ്ട്.ഇതു മൂലം പ്രവര്‍ത്തന മൂലധനത്തിനായുള്ള കയറ്റുമതി മേഖലയുടെ അപേക്ഷകള്‍ പല ബാങ്കുകളും വൈകിപ്പിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം കൊച്ചിയില്‍ മന്ത്രിയുമായി നടത്തിയ യോഗത്തില്‍ കയറ്റുമതി കേന്ദ്രീകൃത മേഖലയിലെ വ്യവസായികള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രി എസ്എല്‍ബിസി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയത്.

വാണിജ്യ മേഖലയ്ക്കൊപ്പം സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുമെന്ന് മന്ത്രി കഴിഞ്ഞ ദിവസം ഉറപ്പ് നല്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട നിവേദനം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുമ്പോള്‍ കയറ്റുമതി മേഖലയുടെ ആവശ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞിരുന്നു. ആഭ്യന്തരവിപണി കൂടുതലായി ഉപയോഗപ്പെടുത്തണം. ലോക കേരള സഭയിലെ അംഗങ്ങളുമായി ചേര്‍ന്ന് പുതിയ കയറ്റുമതി വിപണി കണ്ടെത്താന്‍ ശ്രമിക്കാമെന്നും അദ്ദേഹം പറഞ്ഞു.

X
Top