അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഇന്റലിന്റെ 10 ശതമാനം ഓഹരികള്‍ ഏറ്റെടുത്ത് യുഎസ് സര്‍ക്കാര്‍

വാഷിങ്ടണ്‍: ഇന്റല്‍ കോര്‍പ്പറേഷനില്‍ ഏകദേശം 10% ഓഹരി പങ്കാളിത്തം നല്‍കുന്ന കരാറില്‍ യുഎസ് സര്‍ക്കാരിന് വേണ്ടി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. സെമി കണ്ടക്ടര്‍ ഉത്പാദനം ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാലാണ് സര്‍ക്കാര്‍ നീക്കം.

കരാര്‍ പ്രകാരം, സര്‍ക്കാരിന് കമ്പനിയില്‍ 433.3 ദശലക്ഷം പൊതു ഓഹരികളാണ് ലഭിക്കുക. ഇത് 9.9% പങ്കാളിത്തമാണ്. യുഎസ് ചിപ്സ് ആന്‍ഡ് സയന്‍സ് ആക്ട്, സെക്യുര്‍ എന്‍ക്ലേവ് പ്രോഗ്രാം എന്നിവ വഴിയുള്ള ഗ്രാന്റ് വഴിയാകും പണസമാഹരണം.

ഇതോടെ കമ്പനിയിലെ സര്‍ക്കാറിന്റെ മൊത്തം നിക്ഷേപം 11.1 ബില്യണ്‍ ഡോളറായി. കമ്പനി ഇതിനോടകം 2.2 ബില്യണ്‍ ഡോളര്‍ സര്‍ക്കാര്‍ സഹായം കൈപറ്റിയതിനെ തുടര്‍ന്നാണിത്. എങ്കിലും സര്‍ക്കാര്‍ തങ്ങളുടെ നിഷ്‌ക്രിയ ഉടമയായി തുടരുമെന്ന് ഇന്റല്‍ അറിയിച്ചു.

നേരത്തെ ചൈനീസ് ബന്ധത്തിന്റെ പേരില്‍ ഇന്റല്‍ സിഇഒ ലിപ്-ബു ടാനിനോട് രാജിവയ്ക്കാന്‍ പ്രസിഡന്റ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ടാന്‍ ഇക്കാര്യം നിഷേധിക്കുകയും രാജി ആവശ്യം നിരാകരിക്കുകയും ചെയ്തു. അതേസമയം കമ്പനിയില്‍ നിക്ഷേപിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ടാന്‍ സ്വാഗതം ചെയ്തിട്ടുണ്ട്.

കൂടാതെ പ്രസിഡന്റ് ട്രംപിനോട് ഇക്കാര്യത്തിലുള്ള നന്ദിയും അദ്ദേഹം അറിയിച്ചു.

X
Top