ഇന്ത്യയിൽനിന്നു ചൈനയിലേക്കുള്ള കയറ്റുമതി ഉയർന്നു; വ്യാപാരകമ്മി റിക്കാർഡിൽകയറ്റുമതി സജ്ജമായ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം 11–മത്കരുത്താർജിച്ച് ഇന്ത്യൻ പാസ്പോർട്ട്കാർഷിക സംരംഭകത്വ മേഖലയിൽ ചരിത്രം കുറിക്കാൻ കെ-ഇനവുമായി കുടുംബശ്രീകഴിഞ്ഞ വർഷം ചൈനയുടെ കയറ്റുമതി കുതിച്ചുയർന്നതായി റിപ്പോർട്ട്

75 രാജ്യങ്ങളിലെ പൗരൻമാർക്ക് കുടിയേറ്റ വീസ നിർത്തിവച്ച് യുഎസ്

വാഷിങ്ടൻ: പാക്കിസ്ഥാൻ, റഷ്യ, ഇറാൻ തുടങ്ങി 75 രാജ്യങ്ങളിൽനിന്നുള്ള പൗരൻമാർക്ക് കുടിയേറ്റ വീസ നൽകൽ നിർത്തിവയ്ക്കുന്നതായി യുഎസ്. കുടിയേറ്റം തടയുന്നതിനുള്ള ഈ പുതിയ നീക്കം ബുധനാഴ്ചയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് പ്രഖ്യാപിച്ചത്.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കുടിയേറ്റ നിയന്ത്രണ പദ്ധതിയുടെ ഭാഗമായിട്ടാണ് 75 രാജ്യങ്ങളിൽനിന്നും യുഎസിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന പൗരൻമാർക്കുള്ള വീസ നൽകൽ താൽക്കാലികമായി നിർത്തിയത്.

രാജ്യത്ത് എത്തുന്ന പുതിയ കുടിയേറ്റക്കാർ അമേരിക്കൻ ജനതയ്ക്ക് ലഭിക്കേണ്ട സമ്പത്തും സൗകര്യങ്ങളും എടുക്കുന്നില്ലെന്ന് ഉറപ്പാക്കും വരെ വീസ മരവിപ്പിക്കൽ തുടരുമെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് അറിയിപ്പ്.

വീസ നൽകൽ നിരോധിച്ച രാജ്യങ്ങളിൽ ഇന്ത്യയുടെ അയൽരാജ്യങ്ങളായ ബംഗ്ലദേശ്, പാക്കിസ്ഥാൻ, ഭൂട്ടാൻ, നേപ്പാൾ, മ്യാൻമർ തുടങ്ങിയ ഉൾപ്പെടുന്നു. ജനുവരി 21 മുതൽ പുതിയ വിലക്ക് പ്രാബല്യത്തിൽവരും.

അതേസമയം ടൂറിസ്റ്റ്, ബിസിനസ് ആവശ്യങ്ങൾക്കുള്ള വീസയിൽ നിയന്ത്രണം ബാധകമല്ല. വീസ നിയന്ത്രണം ഏർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടിക യുഎസ് സർക്കാർ ഇതുവരെ പരസ്യമായി പുറത്തുവിട്ടിട്ടില്ല. എന്നാൽ നിയന്ത്രണം പ്രതീക്ഷിക്കുന്ന രാജ്യങ്ങളുടെ പേര് രാജ്യാന്തര മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

X
Top