പശ്ചിമേഷ്യൻ സംഘർഷം: സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രിപെട്രോൾ, ഡീസൽ വില കുത്തനെ കൂട്ടി നയാരരണ്ട് മാസത്തേക്കുള്ള ഇന്ധനം സ്റ്റോക്കുണ്ടെന്ന് കേന്ദ്രസർക്കാർകേന്ദ്രസര്‍ക്കാരിന്റെ ധന കമ്മി കുറയുമെന്ന് ഫിനാൻസ് ബില്‍വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഇന്‍ഡിഗോ

റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടര്‍ന്നാല്‍ താരിഫുകൊണ്ട് ഇന്ത്യയുടേയും ചൈനയുടേയും സമ്പദ് വ്യവസ്ഥ തകര്‍ക്കുമെന്ന് യുഎസ് സെനറ്റര്‍

ന്യൂയോര്‍ക്ക്: റഷ്യയില്‍ നിന്നും എണ്ണവാങ്ങുന്നത് നിര്‍ത്താത്ത പക്ഷം ഇന്ത്യയ്ക്ക് മേല്‍ 100 ശതമാനം താരിഫ് ചുമത്തുമെന്ന ഭീഷണിയുമായി യുഎസ് സെനറ്റര്‍ ലിന്റ്‌സെ ഗ്രഹാം. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യ, ചൈന, ബ്രസീല്‍ എന്നീ രാഷ്ട്രങ്ങളെ ഗ്രഹാം പേരെടുത്ത് വിമര്‍ശിച്ചത്.

റഷ്യന്‍ എണ്ണവാങ്ങുന്ന ചൈന, ഇന്ത്യ, ബ്രസീല്‍ എന്നീ രാഷ്ട്രങ്ങള്‍ക്ക് മേല്‍ പ്രസിഡന്റ് ട്രമ്പ് കൂടിയ തീരുവ ചുമത്താനൊരുങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. ‘ നിങ്ങള്‍ വിലകുറഞ്ഞ റഷ്യന്‍ എണ്ണ വാങ്ങാന്‍ തയ്യാറാകുകയാണെങ്കില്‍ താരിഫുകൊണ്ട് ഞങ്ങള്‍ നിങ്ങളുടെ സമ്പദ് വ്യവസ്ഥ തകര്‍ക്കും,’ ഗ്രഹാം ഭീഷണി മുഴക്കി.

നിലവില്‍ റഷ്യയുടെ എണ്ണ കയറ്റുമതിയുടെ 80 ശതമാനവും ഈ രാജ്യങ്ങളിലേയ്ക്കാണ്. ഈ രാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന പണം ഉപയോഗിച്ചാണ് റഷ്യ യുക്രൈനുമേല്‍ സൈനിക വിന്യാസം നടത്തുന്നത്.
‘ചൈനയോടും ഇന്ത്യയോടും ബ്രസീലിനോടും എനിക്ക് പറയാനുള്ളത് ഇതാണ്: വിലകുറഞ്ഞ റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടര്‍ന്നാല്‍, ഞങ്ങള്‍ നിങ്ങളെ കീറിമുറിക്കും. നിങ്ങളുടെ സമ്പദ്വ്യവസ്ഥയെ തകര്‍ക്കും.കാരണം നിങ്ങള്‍ പറ്റുന്നത് രക്തക്കറയുള്ള പണമാണ്,’ ഗ്രഹാം തുറന്നടിച്ചു.

പുട്ടിന്‍ പഴയ സോവിയറ്റ് യൂണിയനെ പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം പക്ഷെ ട്രംപിനോട് കളിച്ചതോടുകൂടി പുട്ടിന്‍ സ്വയം നാശം വരുത്തിവച്ചിരിക്കയാണെന്നും പറഞ്ഞു. നേരത്തെ യൂറോപ്യന്‍ യൂണിയനും റഷ്യന്‍ എണ്ണവാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു.

റഷ്യയുടെ റോസ്‌നെഫ്റ്റിന് നിക്ഷേപമുള്ള ഗുജ്‌റാത്തിലെ നയാര റിഫൈനറിയ്‌ക്കെതിരെ ഉപരോധമേര്‍പ്പെടുത്താനും അവര്‍ തയ്യാറായി. അതേസമയം രാജ്യത്തിന്റെ ഊര്‍ജ്ജപരിരക്ഷ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് റഷ്യന്‍ എണ്ണ വാങ്ങുന്നതെന്ന് പറഞ്ഞ ഇന്ത്യ ആരോപണങ്ങള്‍ തള്ളുകയാണ്.

X
Top