ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടി; കൂടുതല്‍ ചര്‍ച്ചകള്‍ അനിവാര്യമെന്ന് യുഎസ് പ്രതിനിധി

ന്യൂഡല്‍ഹി: ഇന്ത്യയുമായി വ്യാപാര ഉടമ്പടിയിലെത്താന്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്ന് യുഎസ് വ്യാപാര പ്രതിനിധി ജാമിസണ്‍ ഗ്രീര്‍. യുഎസിന്റെ ഉയര്‍ന്ന താരിഫുകള്‍ ഓഗസ്റ്റ് 1 ന് പ്രാബല്യത്തില്‍ വരാനിരിക്കെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

വിപണിയെ ശക്തമായി സംരക്ഷിക്കുക എന്ന ഇന്ത്യയുടെ ചരിത്രപരമായ നയം തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു. അതുകൊണ്ടുതന്നെ ഒരു വ്യാപാര കരാര്‍ ഉറപ്പാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ എത്രമാത്രം സജ്ജമാണ് എന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. സിഎന്‍ബിസിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

‘ ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വിപണി ഭാഗികമായി തുറക്കുന്നതിന് അവര്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഉടമ്പടി യാഥാര്‍ത്ഥ്യമാകുന്നതിനുള്ള അവരുടെ അഭിലാഷം അളക്കാന്‍ കൂടുതല്‍ കാത്തിരിക്കേണ്ടതുണ്ട്,’ അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടേത് വിപണി സംരക്ഷണനയമാണെന്ന് പറഞ്ഞ ഗ്രീര്‍, എന്നാല്‍ ട്രമ്പ് ആഗ്രഹിക്കുന്നത് നേരെ വിപരീതനയമാണെന്നും വ്യക്തമാക്കി.

26 ശതമാനത്തിന്റെ താരിഫ് ഒഴിവാക്കാന്‍ കഴിയുമെന്നാണ് ഇന്ത്യന്‍ വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍ കരുതുന്നത്. മാത്രമല്ല, എച്ച് വണ്‍ബി വിസയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല.

X
Top