സാമ്പത്തിക സർവെയുടെ വിശദാംശങ്ങൾഇന്ത്യ 7.2% വരെ വളരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേകേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്തിരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്; സ്ത്രീ-വയോജന ക്ഷേമം, ഡിഎ കുടിശ്ശിക തുടങ്ങി വികസന വരെ നീളുന്ന പ്രഖ്യാപനങ്ങൾ

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി യുഎസ്

ന്യൂഡൽഹി: വർദ്ധിച്ചുവരുന്ന സാമ്പത്തിക ബന്ധങ്ങളുടെ പിന്തുണയോടെ, 2022-23 ൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി യുഎസ് ഉയർന്നു.

വാണിജ്യ മന്ത്രാലയത്തിന്റെ താൽക്കാലിക കണക്കുകൾ പ്രകാരം ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2021-22 ൽ 119.5 ബില്യൺ ഡോളറിൽ നിന്ന് 2022-23 ൽ 7.65 ശതമാനം വർധിച്ച് 128.55 ബില്യൺ ഡോളറായി ഉയർന്നു. 2020-21ൽ ഇത് 80.51 ബില്യൺ ഡോളറായിരുന്നു.

യുഎസിലേക്കുള്ള കയറ്റുമതി 2021-22ൽ 76.18 ബില്യൺ ഡോളറിൽ നിന്ന് 2022-23ൽ 2.81 ശതമാനം ഉയർന്ന് 78.31 ബില്യൺ ഡോളറിലെത്തി. അതേസമയം ഇറക്കുമതി 16 ശതമാനം വർധിച്ച് 50.24 ബില്യൺ ഡോളറിലുമെത്തി.

2022-23 കാലഘട്ടത്തിൽ, ചൈനയുമായുള്ള ഇന്ത്യയുടെ വാണിജ്യം 2021-22 ലെ 115.42 ബില്യൺ ഡോളറിൽ നിന്ന് ഏകദേശം 1.5 ശതമാനം ഇടിഞ്ഞ് 113.83 ബില്യൺ ഡോളറായി.

2022-23ൽ ചൈനയിലേക്കുള്ള കയറ്റുമതി 28 ശതമാനം ഇടിഞ്ഞ് 15.32 ബില്യൺ ഡോളറിലെത്തി, കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഇറക്കുമതി 4.16 ശതമാനം ഉയർന്ന് 98.51 ബില്യൺ ഡോളറിലെത്തി. 2021-22 ലെ 72.91 ബില്യൺ ഡോളറിൽ നിന്ന് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വ്യാപാര കമ്മി 83.2 ബില്യൺ ഡോളറായി വർദ്ധിച്ചു.

വിദഗ്‌ധരുടെ അഭിപ്രായത്തിൽ, ഇന്ത്യയും യുഎസും സാമ്പത്തിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ യുഎസുമായുള്ള ഉഭയകക്ഷി വ്യാപാരം വർദ്ധിപ്പിക്കുന്ന പ്രവണത വരും വർഷങ്ങളിലും തുടരും.

ഫാർമസ്യൂട്ടിക്കൽ, എഞ്ചിനീയറിംഗ്, ജ്വല്ലറി തുടങ്ങിയ വസ്‌തുക്കളുടെ കയറ്റുമതി വർധിക്കുന്നത് അമേരിക്കയിലേക്കുള്ള കയറ്റുമതി വർദ്ധിപ്പിക്കാൻ ഇന്ത്യയെ സഹായിക്കുന്നുവെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷൻ (എഫ്‌ഐഇഒ) പ്രസിഡന്റ് എ ശക്തിവേൽ പറഞ്ഞു. “യുഎസുമായുള്ള വ്യാപാരം വർദ്ധിപ്പിക്കുന്ന പ്രവണത വരും മാസങ്ങളിലും തുടരും,” അദ്ദേഹം പറഞ്ഞതായി പിടിഐ റിപ്പോർട്ട്.

ലോകത്തിലെ മൂന്നാമത്തെ വലിയ ഉപഭോക്തൃ വിപണിയും അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയുമാണ് ഇന്ത്യ എന്നതിനാൽ യുഎസിന് ഇന്ത്യ വലിയ വ്യാപാര അവസരങ്ങൾ ഒരുക്കുന്നുവെന്ന് ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റേഷൻ മാനേജ്‌മെന്റ് (ഐഐപിഎം) ഡയറക്‌ടർ രാകേഷ് മോഹൻ ജോഷി പറഞ്ഞു.

രസകരമെന്നു പറയട്ടെ, ഇന്ത്യയുമായി വ്യാപാര മിച്ചമുള്ള ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് അമേരിക്ക. 2022-23ൽ യുഎസുമായി ഇന്ത്യക്ക് 28 ബില്യൺ ഡോളറിന്റെ വ്യാപാര മിച്ചം ഉണ്ടായിരുന്നു.

2013-14 മുതൽ 2017-18 വരെയും, 2020-21ലും ഇന്ത്യയുടെ മികച്ച വ്യാപാര പങ്കാളിയാണ് ചൈനയെന്ന് ഡാറ്റ വ്യക്തമാക്കുന്നു. ചൈനയ്ക്ക് മുമ്പ്, യുഎഇ ആയിരുന്നു രാജ്യത്തിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളി.

2022-23ൽ 76.16 ബില്യൺ ഡോളറുമായി യുഎഇ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയായിരുന്നു. സൗദി അറേബ്യ (52.72 ബില്യൺ ഡോളർ), സിംഗപ്പൂർ (35.55 ബില്യൺ യുഎസ് ഡോളർ) എന്നിവയാണ് തൊട്ടുപിന്നിൽ.

X
Top