
വാഷിങ്ടണ്‍: യുഎസിന്റെ പുതിയ എച്ച് വണ്‍ബി പരിഷ്‌ക്കരണങ്ങള്‍ ഉയര്‍ന്ന ശമ്പളമുള്ള അപേക്ഷകര്‍ക്ക് മുന്‍ഗണന നല്‍കുകയും വേതന ആവശ്യകതകള്‍ ശക്തിപ്പെടുത്തുകയും ചെയ്യും. വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികള്‍ക്ക് മാത്രം പ്രയോജനം ലഭിക്കാനാണിത്. യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനെ ഉദ്ദരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട്് ചെയ്തു.
നേരത്തെ പുതിയ എച്ച് വണ്‍ബി വിസകള്‍ക്കുള്ള അപേക്ഷ ഫീസ് 1,00,000 ഡോളറാക്കി ഉയര്‍ത്താന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചിരുന്നു. ഇതിന് പുറമെ
വേതന യോഗ്യതാ പരിധി ഉയര്‍ത്തല്‍, വിസ ലോട്ടറിയില്‍ ഉയര്‍ ശമ്പളമുള്ള പ്രൊഫഷണലുകള്‍ക്ക് മുന്‍ഗണന നല്‍കല്‍ എന്നീ മാറ്റങ്ങള്‍കൂടി യുഎസ് സര്‍ക്കാര്‍ പരിഗണിക്കുന്നു.
എച്ച് വണ്‍ബി അപേക്ഷകളില്‍ 70 ശതമാനത്തിലധികം വരുന്ന ഇന്ത്യന്‍ പ്രൊഫഷണലുകളെ ഇത് ബാധിക്കാന്‍ ഇടയുണ്ട്. എച്ച് വണ്‍ബി വിസയെ ആശ്രയിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ക്കും തീരുമാനം തിരിച്ചടിയാകും.






