
ന്യൂയോര്‍ക്ക്: പ്രതീക്ഷകള്‍ തിരുത്തി യുഎസ് സമ്പദ് വ്യവസ്ഥ രണ്ടാംപാദത്തില്‍ വളര്‍ച്ച രേഖപ്പെടുത്തി. വ്യാഴാഴ്ച പുറത്തുവിട്ട സര്‍ക്കാര്‍ രേഖകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മികച്ച നിക്ഷേപവും ഉപഭോക്തൃ ചെലവഴിക്കലുമാണ് സമ്പദ് വ്യവസ്ഥയെ ഉയര്‍ത്തിയത്.
ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയിലെ ജിഡിപി വളര്‍ച്ച ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 2.4 ശതമാനം വാര്‍ഷിക നിരക്കിലാണ്. ഇത് പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതലാണ്. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ നിന്നും രണ്ട് ശതമാനം വര്‍ദ്ധനവ്.
യുഎസ് സെന്‍ട്രല്‍ ബാങ്ക് കടുത്ത നടപടികള്‍ തുടരുകയാണ്. തുടര്‍ച്ചയായി പലിശ നിരക്ക് ഉയര്‍ത്തുന്ന ഫെഡ് റിസര്‍വ് ബുധനാഴ്ചയും 25 ബേസിസ് പോയിന്‍് നിരക്കുയര്‍ത്തി. ഇതോടെ സാമ്പത്തിക വിദഗ്ധര്‍ മാന്ദ്യത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി.
എന്നാല്‍ പ്രതീക്ഷ തെറ്റിച്ച് സമ്പദ്വ്യവസ്ഥ വീണ്ടും ഉയരുകയായിരുന്നു. ഇതോടെ അടുത്ത ധനനയ യോഗത്തിലും കടുത്ത നടപടികളെടുക്കാന്‍ ഫെഡ് റിസര്‍വ് നിര്‍ബന്ധിതരാകും.