യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ശുഭ സൂചനയായി യുഎസ് സമ്പദ് വ്യവസ്ഥയുടെ സോഫ്റ്റ് ലാന്റിംഗ്

കൊച്ചി: മാക്രോ ഇക്കണോമിക് ഘടകങ്ങളാണ് വിപണിയെ താഴ്ത്തുന്നത്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ്, വികെ വിജയകുമാര്‍ പറയുന്നു. യുഎസ് 10 വര്‍ഷ ബോണ്ട് യീല്‍ഡ് 4 ശതമാനമായതും ഡോളര്‍ സൂചിക 101.7 ലെത്തിയതും ബ്രെന്റ് ക്രൂഡ് 83 ഡോളറിന് മുകളില്‍ ഉയര്‍ന്നതും എഫ്പിഐ (ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്‌റ്റേഴ്‌സ്) നിക്ഷേപത്തെ ബാധിച്ചു. 3979 കോടി രൂപയുടെ ഓഹരികളാണ് എഫ്പിഐകള്‍ വിറ്റഴിച്ചത്.

അതേസമയം രണ്ടാംപാദ ജിഡിപി ഡാറ്റ 2.4 ശതമാനമായി ഉയര്‍ന്നത് യുഎസ് സമ്പദ് വ്യവസ്ഥ സോഫ്റ്റ് ലാന്റിംഗ് നടത്തിയതിന്റെ സൂചനയാണ്. വലിയ തോതില്‍ നിരക്കുയര്‍ത്തിയിട്ടും കരുത്താകാട്ടാന്‍ രാജ്യത്തിനായി. അമിത മൂല്യമുള്ള സ്‌മോള്‍ക്യാപുകളിലെ നിക്ഷേപം ശ്രദ്ധിച്ചുവേണമെന്ന് വിജയകുമാര്‍ ഓര്‍മ്മപ്പെടുത്തുന്നു.

അമിത മൂല്യത്തിലാണെങ്കിലും ലാര്‍ജ്ക്യാപുകള്‍ സുരക്ഷിതമാണ്. ലോഹം, ഫാര്‍മ എന്നിവയാണ് നിക്ഷേപ സാധ്യതയുള്ള മേഖലകള്‍. ലോഹ ഓഹരികളുടെ മൂല്യം ആകര്‍ഷകമായി തുടരുമ്പോള്‍ ഫാര്‍മ കരുത്തുകാട്ടുന്നു.

X
Top