സാമ്പത്തിക സർവെയുടെ വിശദാംശങ്ങൾഇന്ത്യ 7.2% വരെ വളരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേകേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്തിരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്; സ്ത്രീ-വയോജന ക്ഷേമം, ഡിഎ കുടിശ്ശിക തുടങ്ങി വികസന വരെ നീളുന്ന പ്രഖ്യാപനങ്ങൾ

വിലക്കുറവുള്ള യുഎസ് ക്രൂഡ് ഓയിൽ കയറ്റുമതിയിൽ റെക്കോർഡ്

കൊച്ചി: ഇന്ധന വിലയിൽ വർധന. ബാരലിന് 79.32 ഡോളറാണ് ഇപ്പോഴത്തെ വില. യുഎസ് ബാങ്കിങ് രംഗത്തെ തകർച്ച കാരണം ഇക്കഴിഞ്ഞ ഏപ്രിലിൽ 80 ഡോളറിന് താഴേക്ക് ക്രൂഡ് ഓയിൽ വില ഇടിഞ്ഞിരുന്നു.

യുഎസിലെ ക്രൂഡ് ഓയിൽ കയറ്റുമതിയിൽ വൻവർധന. ഇക്കഴിഞ്ഞ മാർച്ചിൽ പ്രതിദിനം 4.5 മില്യൺ ബാരലുകളാണ് കയറ്റുമതി നടത്തിയത്. ഇത് പ്രവചനങ്ങളെ മറികടന്നുള്ള റെക്കോർഡാണ്.

ചൈനയിലെ ഓയിൽ ഡിമാൻഡ് വർധിച്ചതാണ് കയറ്റുമതി കുതിച്ചുയരാൻ പ്രധാന കാരണം. കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷം തിരിച്ചു വരുന്ന ചൈനീസ് സമ്പദ് വ്യവസ്ഥയിൽ ഓയിലിന് വലിയ ഡിമാൻഡാണുള്ളത്. റഷ്യയിൽ നിന്നും ഡിസ്കൗണ്ട് നിരക്കിൽ ചൈന ഇന്ധനം വൻതോതിൽ ഇറക്കുമതി നടത്തുന്നുമുണ്ട്.

യുഎസ് ക്രൂഡിന് വില കുറവാണെന്നത് കയറ്റുമതി വർധിക്കാൻ ഒരു പ്രധാന കാരണമാണ്. റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ചതിനു ശേഷം, കഴിഞ്ഞ വർഷം യുഎസ് ക്രൂഡ് ഓയിൽ കയറ്റുമതി, 22% വർധിച്ചിരുന്നു.

2021 വർഷവുമായി താരതമ്യം ചെയ്യുമ്പോഴാണിത്. യൂറോപ്യൻ യൂണിയൻ, കാനഡ എന്നിവ റഷ്യൻ ക്രൂഡ് ഓയിലിന് നിരോധനം ഏർപ്പെടുത്തിയതും യുഎസിലെ ഇന്ധനത്തിന് ഡിമാൻഡ് വർധിപ്പിച്ചു.

ഏപ്രിൽ അവസാനവാരത്തോടെ തുടർച്ചയായി ക്രൂഡ് ഓയിൽ വില ഇടിയുന്ന പ്രവണതയാണ് ഉണ്ടായിരുന്നത്. യുഎസ് ഡോളർ ശക്തി പ്രാപിക്കുന്നത് ക്രൂഡ് ഓയിൽ വിലയെ പ്രതികൂലമായി ബാധിച്ചിരുന്നു.

ഈ മാസം ആദ്യവാരം നടക്കുന്ന യുഎസ് ഫെഡ് നയ തീരുമാനത്തെ സംബന്ധിച്ച ആശങ്കയാണ് ഡോളർ ശക്തി പ്രാപിക്കാൻ പ്രധാന കാരണം.

X
Top