സാമ്പത്തിക സർവെയുടെ വിശദാംശങ്ങൾഇന്ത്യ 7.2% വരെ വളരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേകേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്തിരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്; സ്ത്രീ-വയോജന ക്ഷേമം, ഡിഎ കുടിശ്ശിക തുടങ്ങി വികസന വരെ നീളുന്ന പ്രഖ്യാപനങ്ങൾ

യുഎസ് വിമാന നിർമ്മാതാക്കൾ ഇന്ത്യയിലേക്ക്

ന്യൂഡൽഹി: യു.എസ് വിമാന നിർമ്മാതാക്കളായ ബോയിംഗ് ഇന്ത്യയിൽ അന്തിമ അസംബ്ലി ലൈൻ (എഫ്.എ.എൽ) സ്ഥാപിക്കാൻ പദ്ധതിയിടുന്നു. ഇത് രാജ്യത്തിന്റെ എയ്‌റോസ്‌പേസ് വ്യവസായത്തിന് ഒരു നാഴികക്കല്ലായിരിക്കും.

ഇന്ത്യൻ വിപണിയിൽ നിലവിൽ ബോയിംഗിന് 1 ബില്യൺ ഡോളറിലധികം വാർഷിക സ്രോതസാണ് ലഭിക്കുന്നത്.

കഴിഞ്ഞ 24 മാസത്തിനിടെ ഒരു ബില്യൺ ഡോളറിന്റെ അധിക കരാറുകളിലാണ് കമ്പനി ഒപ്പുവച്ചത്. പാരീസ് എയർ ഷോയിൽ 290 ബോയിംഗ് വിമാനങ്ങൾക്കായി എയർ ഇന്ത്യ ഓർഡർ ചെയ്തത് ഇന്ത്യൻ വിപണിയിൽ കമ്പനിയുടെ വർദ്ധിച്ചുവരുന്ന സാന്നിധ്യത്തിന്റെ മറ്റൊരു ഉദാഹരണമാണെന്ന് ബോയിംഗ് കരുതുന്നു.

കൂടുതൽ വിമാനങ്ങൾ വാങ്ങാനും എയർ ഇന്ത്യ പദ്ധതിയിടുന്നുണ്ട്. കൂടാതെ ഇൻഡിഗോയും ആകാശ എയറും പുതിയ വിമാനങ്ങൾ ബോയിംഗിൽ നിന്ന് വാങ്ങും. ഒരൊറ്റ കരാറിലൂടെ 500 വിമാനങ്ങൾക്കാണ് ഇൻഡിഗോ ഓർഡർ നൽകിയത്.

ആകാശ എയർ നാല് ബോയിംഗ് 737 മാക്സ് വിമാനങ്ങൾ ആണ് വാങ്ങുന്നത്. ഈ വർഷാവസാനം ഓർഡർ പ്രഖ്യാപിക്കും. ബോയിംഗ് എ.എഫ്.എൽ ഇന്ത്യയിൽ ആരംഭിക്കുന്നത് ഇന്ത്യൻ വിമാനക്കമ്പനികൾക്ക് ഗുണം ചെയ്യും.

ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വ്യോമയാന വിപണിയായതിനാൽ ബോയിംഗിന് പിന്നാലെ എയർബസും എഫ്.എ.എൽ ഇന്ത്യയിൽ സ്ഥാപിക്കാൻ പദ്ധതിയിടുന്നുണ്ട്. കഴിഞ്ഞ വർഷം ടാറ്റയും എയർബസും സംയുക്തമായി സി-295 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് ഇന്ത്യൻ വ്യോമസേനയ്ക്കായി ഗുജറാത്തിൽ നിർമ്മിക്കാൻ തീരുമാനിച്ചിരുന്നു.

പ്രധാനമന്ത്രിയുടെ യു.എസ്. സന്ദർശനത്തിന്റെ ഭാഗമായി യു.എസിലെ പ്രമുഖ ജി.ഇ എയ്‌റോസ്‌പേസ് ഇന്ത്യയിൽ യുദ്ധവിമാനങ്ങൾ സംയുക്തമായി നിർമ്മിക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചിരുന്നു.

കൂടാതെ സംയോജിത എയർക്രാഫ്റ്റ് മെയിന്റനൻസ് എഞ്ചിനീയർ ലൈസൻസിംഗ് പ്രോഗ്രാം നൽകുന്നതിന്, രാജ്യത്തെ മുൻനിര ഏവിയേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പറായ ജി.എം.ആ‍‌‌ർ ഗ്രൂപ്പുമായി എയർബസ് പങ്കാളികളായിരുന്നു.

നിക്ഷേപവും തൊഴിലും

ബോയിംഗ് എഫ്.എ.എൽ സ്ഥാപിക്കുന്നതിലൂടെ കമ്പനിയുടെ സാന്നിദ്ധ്യം കൂടുതൽ ശക്തിപ്പെടുത്തുകയും രാജ്യത്ത് നിക്ഷേപവും തൊഴിലവസരങ്ങളും വർദ്ധിപ്പിക്കുകയും ചെയ്യും.

ഉയർന്ന മൂല്യമുള്ള സംവിധാനങ്ങൾ, വിമാനത്തിന്റെ ഭാഗങ്ങൾ എന്നിവയുടെ ഉറവിടം വർദ്ധിപ്പിക്കുന്നതിൽ കമ്പനിയുടെ പങ്ക് വലുതാണെന്നാണ് ബോയിംഗ് ഇന്ത്യയുടെ പ്രസിഡന്റ് സലിൽ ഗുപ്‌തെ പറയുന്നു. ഇത് ഇന്ത്യൻ വിതരണക്കാർക്ക് ബോയിംഗിന്റെ ആഗോള വിതരണ ശൃംഖലയുടെ ഭാഗമാകാൻ അവസരമൊരുക്കും.

എഫ്.എ.എൽ നിർണായകമാണെങ്കിലും, ഒരു വിമാനത്തിന്റെ മൊത്തത്തിലുള്ള മൂല്യത്തിന്റെ 10% ൽ താഴെയാണ് ഇത് പ്രതിനിധീകരിക്കുന്നതെന്നും ഗുപ്തെ അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കയൻ സന്ദർശനവും രാജ്യത്ത് എഞ്ചിൻ നിർമ്മാണത്തിന് കളമൊരുക്കിയതായി ബോയിംഗ് ഇന്ത്യ പ്രസിഡന്റ് സലിൽ ഗുപ്തെ ദേശീയ മാധ്യമത്തോട് പറഞ്ഞു.

X
Top