എംഎസ്എംഇ മേഖലയില്‍ വന്‍ മാറ്റത്തിന് കേന്ദ്രംഡ്രെഡ്‌ജിംഗിൽ ആഗോളനേട്ടം കൊയ്യാൻ ഇന്ത്യആർബിഐയുടെ കൈവശമുള്ളത് 8.35 ലക്ഷം കോടി രൂപയുടെ സ്വർണംഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ഡെലോയിറ്റ് ഇന്ത്യഇന്ത്യയുടെ പ്രതിരോധ ഉത്പാദനം 1.5 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഉയരത്തില്‍

യുപിഐ ഇടപാടുകള്‍ റെക്കോര്‍ഡ് ഉയരത്തില്‍

ന്യൂഡല്‍ഹി: പ്രതിദിന ശരാശരി യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ്) ഒക്ടോബറില്‍ റെക്കോര്‍ഡ് ഉയരമായ 94,000 കോടി രൂപയിലെത്തി. മുന്‍വര്‍ഷത്തെ സമാന മാസത്തെ അപേക്ഷിച്ച് 13 ശതമാനം വര്‍ദ്ധനവാണിത്.

ഉത്സവ സീസണ്‍ ചെലവുകളാണ് ഇടപാട് മൂല്യം ഉയര്‍ത്തിയത്. ദീപാവലിയുടെ തലേദിവസം 740 ദശലക്ഷം യുപിഐ ഇടപാടുകളാണ് നടന്നത്. ഇത് ഒരു റെക്കോര്‍ഡാണ്. സെപ്തംബറില്‍ ആകെ 654 ദശലക്ഷം ഇടപാടുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥാനത്താണിത്. ഒക്ടോബറിലെ ശരാശരി പ്രതിദിന ഇടപാടുകളുടെ എണ്ണം 695 ദശലക്ഷം.

ദീപാവലിയെ കൂടാതെ ജിഎസ്ടി (ചരക്ക്, സേവന നികുതി) പരിഷ്‌ക്കരണവും ഇടപാടുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. പ്രവണത തുടര്‍ന്നാല്‍ ഒക്ടോബര്‍ എക്കാലത്തേയും ഉയര്‍ന്ന പ്രതിമാസ മൂല്യം രേഖപ്പെടുത്തും. 25 ലക്ഷം കോടി രൂപയാണ് എക്കാലത്തേയും ഉയര്‍ന്ന പ്രതിമാസ യുപിഐ ഇടപാട് മൂല്യം.

X
Top