8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

യുപിഐ പ്ലഗ് ഇൻ വ്യാപാര ഇടപാടുകൾ വേഗത്തിലാക്കുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യത്ത് പണമിടപാടുകൾക്ക് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന യുണിഫൈഡ് പെയ്മെന്റ് ഇന്റർഫേയ്സ് (യു.പി.ഐ) സംവിധാനത്തിൽ പുതിയ മാറ്റം. ഇനിമുതൽ വ്യക്തികൾക്ക് ഓൺലൈൻ വ്യാപാരികളുമായി യു.പി.ഐ ഇടപാടുകൾ നടത്താൻ പ്രത്യേക മൊബൈൽ ആപ്ലിക്കേഷന്റെ ആവശ്യമുണ്ടാവില്ല.

യു.പി.ഐ പ്ലഗ് ഇൻ അഥവാ മർച്ചന്റ് സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് കിറ്റ് (എസ്.ഡി.കെ.) എന്നറിയപ്പെടുന്ന സംവിധാനത്തിലൂടെ പെയ്മെന്റ് ആപ്പ് ഇല്ലാതെ വ്യാപാരികൾക്ക് പണം ശേഖരിക്കാം.

ഇതിന് പെയ്മെന്റ് ഒപ്ഷനിൽ ഒരു വെർച്വൽ പേയ്‌മെന്റ് വിലാസം ചേർക്കാൻ ഓൺലൈൻ വ്യാപാരികൾക്ക് സാധിക്കും. ഈ അഡ്രസിലൂടെ തേർഡ് പാർട്ടി ആപ്പുകളുടെ സഹായമില്ലാതെ വ്യാപാരികൾക്ക് ഉപയോക്താക്കളുമായി നേരിട്ട് ഇടപാട് നടത്താം.

ഇടപാട് വേഗം കൂടും

നിലവിലുള്ളതിനേക്കാൾ ഇടപാടുകൾ വേഗത്തിലും, പെയ്മെന്റ് സമയത്ത് ഉണ്ടാകുന്ന തടസങ്ങൾ കുറയ്ക്കാനും സാധിക്കുമെന്നതാണ് ഇതിന്റെ നേട്ടം. ഇത് പ്രാബല്യത്തിൽ വരുന്നതോടെ ഫോൺ പേ, ഗൂഗ്ൾ പേ, അടക്കമുള്ള യു.പി.ഐ ട്രാൻസാക്ഷൻ ആപ്ലിക്കേഷനുകൾക്ക് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ.

പണം നൽകാനായി യു.പി.ഐ തെരഞ്ഞെടുക്കുമ്പോൾ തന്നെ മറ്റ് ആപ്ലിക്കേഷനുകൾ തുറക്കാതെ ഇടപാടും നടത്തുന്നതിലൂടെ ഇടപാടുകളുടെ വിജയ സാധ്യത 15 ശതമാനത്തിലധികം വർദ്ധിക്കുമെന്നാണ് കണക്കുകൂട്ടൽ.

പ്രവർത്തനം ഇങ്ങനെ

ഉദാഹരണത്തിന്, നിലവിൽ ഓൺലൈനായി ഭക്ഷണം വാങ്ങുമ്പോൾ പെയ്മെന്റ് നൽകാൻ തേർഡ് പാർട്ടി ആപ്പുകളിലേക്ക് പ്രവേശിക്കുകയും അതുവഴി പെയ്മെന്റ് നൽകുകയും അതിന് ശേഷം ഭക്ഷണം വാങ്ങുന്ന മർച്ചന്റിലേക്ക് തിരിച്ചെത്തുകയുമാണ് ചെയ്യുന്നത്.

എന്നാൽ ഇനി മുതൽ ഭക്ഷണം വാങ്ങുന്ന മർച്ചന്റിന് നേരിട്ട് പണമടയ്ക്കുന്ന പ്ലഗ് ഇൻ ലഭിക്കും. ഇതുമൂലം പെയ്മെന്റ് ചെയ്യുമ്പോൾ മറ്റൊരു ആപ്പിലേക്ക് പോകുകയും പെയ്മെന്റ് ചെയ്ത് തിരിച്ച് വരുന്ന സമയനഷ്ടം കുറയും.

കൂടാതെ ചിലസമയം കണക്ട് ആവാതെ ഇടപാട് റദ്ദാകുവാനോ പൂർത്തിയാക്കാൻ കഴിയാതെ വരുന്നതോ ഒഴിവാക്കാൻ പുതിയ സംവിധാനിത്തിലൂടെ സാധിക്കും.

ആപ്പുകൾക്ക് വെല്ലുവിളി

പുതിയ സംവിധാനം വെല്ലുവിളിയാകുമെന്ന സൂചനയാണ് ഫോൺപേ സഹസ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറുമാർ രാഹുൽ ഛാരി നൽകിയത്. ഇടപാടുകൾ വേഗത്തിലാക്കാനും ഫെയിലിയർ കുറയ്ക്കാനും പ്രത്യേകിച്ച് സാങ്കേതികമായി ഒന്നും ചെയ്യുന്നില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.

ഇടപാടുകളുടെ ഉത്തരവാദിത്തം നിലവിലെ രീതിയിൽ നിന്ന് ബാങ്കുകളും മർച്ചന്റ്സ് ആപ്പുകളും തമ്മിൽ നേരിട്ടായി മാറുന്നു. ഇത് കൂടുതൽ സങ്കീർണത ഉണ്ടാക്കുകയും വ്യാപാരികൾ അവരുടെ പ്രധാന ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം പെയ്മെന്റ് കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ട സ്ഥിതി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇപ്പോൾ യു.പി.ഐ പെയ്മന്റിൽ ഫോൺപേ 47 ശതമാനവും ഗൂഗിൾ പേ 33 ശതമാനവും വിപണി വിഹിതം പങ്കിടുന്നുണ്ട്. നിലവിൽ മൊത്തം യു.പി.ഐ പേയ്‌മെന്റുകളുടെ 57 ശതമാനവും വ്യാപാര ഇടപാടുകളാണ്.

വ്യാപാര ഇടപാടുകളിൽ പകുതിയും ഓൺലൈനാണ്. ഭക്ഷണ വിതരണ ആപ്പുകൾ മാത്രമല്ല, ആമസോൺ, ഫ്ലിപ്കാർട്ട്, തുടങ്ങിയ ഓൺലൈൻ വ്യാപാരികളും പുതിയ സംവിധാനം നടപ്പിലാക്കുന്നതോടെ തേർഡ് പാർട്ടി ആപ്പുകൾക്ക് വൻ തിരിച്ചടി നേരിടേണ്ടിവരും.

X
Top