ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ഡെലോയിറ്റ് ഇന്ത്യഇന്ത്യയുടെ പ്രതിരോധ ഉത്പാദനം 1.5 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഉയരത്തില്‍റോസ്നെഫ്റ്റിനും ലുക്കോയിലിനുമെതിരെ യുഎസ് ഉപരോധം; ഇന്ത്യന്‍ ഓയില്‍ കമ്പനികള്‍ റഷ്യന്‍ കരാറുകള്‍ പുനഃപരിശോധിക്കുന്നുദീപാവലി ആഘോഷം: ശിവകാശിയിൽ വിറ്റഴിച്ചത് 7000 കോടിയുടെ പടക്കംകേരളത്തിന്‍റെ വ്യാവസായിക വികസന രൂപരേഖ രൂപപ്പെടുത്താൻ വ്യവസായ സെമിനാര്‍

യുപിഐ ലൈറ്റ് വാലറ്റ് പരിഷ്‌കരിച്ച് ആര്‍ബിഐ

മുംബൈ: മെച്ചപ്പെട്ട സേവനം ഉപയോക്താക്കള്‍ക്ക് നല്‍കുന്നതിന് യുപിഐ ലൈറ്റ് വാലറ്റ് പരിഷ്‌കരിച്ച് ആര്‍ബിഐ.

നിശ്ചിത പരിധിയില്‍ ബാലന്‍സ് താഴെ പോകുകയാണെങ്കില്‍ ഓട്ടോമാറ്റിക്കായി പണം വരവുവെച്ച് യുപിഐ ലൈറ്റില്‍ പണം നിറയ്ക്കുന്ന സംവിധാനമാണ് ആര്‍ബിഐ അവതരിപ്പിച്ചത്.

ചെറുകിട ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ആര്‍ബിഐ യുപിഐ ലൈറ്റ് കൊണ്ടുവന്നത്. നിലവില്‍ 2000 രൂപയാണ് പ്രതിദിന പരിധി. ഒറ്റത്തവണയായി 500 രൂപ വരെ മാത്രമേ കൈമാറാന്‍ സാധിക്കുകയുള്ളൂ.

യുപിഐ ലൈറ്റ് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് പുതിയ സംവിധാനം അവതരിപ്പിച്ചതെന്ന് ആര്‍ബിഐ അറിയിച്ചു.

ഇ-മാന്‍ഡേറ്റ് ചട്ടക്കൂടിന് കീഴില്‍ കൊണ്ടുവന്നാണ് പുതിയ സംവിധാനം അവതരിപ്പിച്ചത്. യുപിഐ ലൈറ്റില്‍ ബാലന്‍സ് നിശ്ചയിക്കാന്‍ ഉപഭോക്താവിന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഈ പരിധിക്ക് താഴെയാണ് ബാലന്‍സ് എങ്കില്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ യുപിഐ ലൈറ്റ് വാലറ്റുകള്‍ ഓട്ടോമാറ്റിക്കായി നിറയ്ക്കാനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.

വേഗത്തിലും തടസ്സങ്ങളില്ലാതെയും ചെറിയ മൂല്യമുള്ള പേയ്മെന്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് 2022 സെപ്റ്റംബറിലാണ് യുപിഐ ലൈറ്റ് അവതരിപ്പിച്ചത്.

X
Top