
മുംബൈ: ഇന്ത്യയുടെ മൊബൈല്‍ പെയ്‌മെന്റ് സംവിധാനം, യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ), 20 ബില്യണ്‍ പ്രതിമാസ ഇടപാട് എന്ന നാഴികക്കല്ല് പിന്നിട്ടു. ഓഗസ്റ്റില്‍ 20.01 ബില്യണ്‍ ഇടപാടുകള്‍ നടത്തിയതോടെയാണിത്. മൊത്തം മൂല്യം 24.85 ലക്ഷം കോടി രൂപ.
ഓഗസ്റ്റ് 2 ന് പ്രതിദിന ഇടപാടുകള്‍ ആദ്യമായി 700 ദശലക്ഷം കടന്നിരുന്നു. അതിനുശേഷം 721 ദശലക്ഷം ഇടപാടുകളും നടത്തി.പ്രതിദിനം 100 കോടി (1ബില്യണ്‍) എണ്ണമാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.
കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ ഇക്കാര്യത്തില്‍ രണ്ട് മടങ്ങ് വര്‍ദ്ധനവ് ദൃശ്യമായിട്ടുണ്ട്. 2023 ഓഗസ്റ്റിലെ പ്രതിദിന എണ്ണം ശരാശരി 350 ദശലക്ഷമായപ്പോള്‍ 2024 ല്‍ ഇത് 500 മില്യണായി. നിലവില്‍ ലോകത്തില്‍ തന്നെ ഒന്നാമതെത്താനുള്ള ശ്രമത്തിലാണ് യുപിഐ സര്‍വീസ് ദാതാക്കളായ എന്‍പിസിഐ (നാഷണല്‍ പെയ്‌മെന്റ് കമ്മീഷന്‍ ഓഫ് ഇന്ത്യ).
വിസയാണ് പ്രതിദിന ഇടപാടില്‍ ആഗോളതലത്തില്‍ മുന്നില്‍. റിയല്‍ടൈം പേയ്‌മെന്റില്‍ യുപിഐ ഇതിനോടകം ആഗോളതലത്തില്‍ ഒന്നാമതാണ്.