
മുംബൈ: ഇന്ത്യന്‍ സ്വകാര്യമേഖല ബാങ്കുകളുടെ 2025 പ്രൊവിഷനുകളുടെ 60-70 ശതമാനം സുരക്ഷിതമല്ലാത്ത വായ്പ ചെലവുകളാകും, ജാപ്പാനീസ് ബ്രോക്കറേജ് സ്ഥാപനം നൊമൂറ പറയുന്നു. കഴിഞ്ഞ 5 വര്‍ഷത്തിലെ 25 ശതമാനം വര്‍ദ്ധനവ് ചൂണ്ടിക്കാട്ടിയാണ് നിഗമനം. പേഴ്‌സണല്‍ ലോണ്‍ ചെലവുകളില്‍ 250-300 ബേസിസ് പോയിന്റ് വര്‍ദ്ധനവും ക്രെഡിറ്റ് കാര്‍ഡ് ചെലവുകളില്‍ 600 ബേസിസ് പോയിന്റ് വര്‍ദ്ധനവുമാണ് നൊമൂറ അനലിസ്റ്റുകള്‍ കണക്കുകൂട്ടുന്നത്.
അതേസമയം ക്രെഡിറ്റ് ചെലവിലെ വര്‍ദ്ധനവും റിസ്‌ക്ക് കുറയ്ക്കുന്നതിനുള്ള കണ്ടിന്‍ജന്‍സി പ്രൊവിഷനുകളും വരുമാന വര്‍ദ്ധനവിന് തടയിടില്ല. വായ്പാ നഷ്ടം നികത്താന്‍ ബാങ്കുകള്‍ എടുക്കേണ്ട കരുതലുകളുടെ അളവാണ് ക്രെഡിറ്റ് ചെലവുകള്‍. ഇത് ലോണ്‍ ബുക്കിന്റെ ശതമാനമായി പ്രകടിപ്പിക്കുന്നു.
ബന്ദന്‍ ബാങ്ക് പോലുള്ള ബാങ്കുകളുടെ വായ്പ പുസ്തകത്തിന്റെ 52% ഈടില്ലാത്ത വായ്പകളാണ്.എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, ആക്‌സിസ്, ഇന്‍ഡസ്ഇന്‍ഡ്, കൊട്ടക് തുടങ്ങിയ ബാങ്കുകളുടെവായ്പാ ബുക്കിന്റെ 10% മുതല്‍ 20% വരെ സുരക്ഷിതമല്ലാത്ത വായ്പകള്‍ അടങ്ങുന്നു. മൈക്രോഫിനാന്‍സ് കൂടുതലുള്ള ബന്ധന്‍ ബാങ്കിനെ സംബന്ധിച്ചിടത്തോളം സുരക്ഷിതമല്ലാത്ത വായ്പ ചെലവ് മൊത്തം ചെലവിന്റെ 75 ശതമാനമാകും.
അതേസമയം കൊടക് മഹീന്ദ്ര ബാങ്കിന്റെ കാര്യത്തില്‍ ഇത് 67 ശതമാനവും ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റേത് 44 ശതമാനവും എച്ച്ഡിഎഫ്‌സി,ഐസിഐസിഐ ബാങ്ക്,ആക്‌സിസ് ബാങ്ക് എന്നിവയുടേത് 59-64 ശതമാനത്തിനിടയിലുമാകും. 2025 സാമ്പത്തികവര്‍ഷത്തില്‍ പ്രതീക്ഷിക്കുന്ന കണക്കുകളാണിത്.