സാമ്പത്തിക സർവെയുടെ വിശദാംശങ്ങൾഇന്ത്യ 7.2% വരെ വളരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേകേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്തിരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്; സ്ത്രീ-വയോജന ക്ഷേമം, ഡിഎ കുടിശ്ശിക തുടങ്ങി വികസന വരെ നീളുന്ന പ്രഖ്യാപനങ്ങൾ

ഉൽപ്പാദന ശേഷി വർധിപ്പിക്കാൻ നിക്ഷേപത്തിനൊരുങ്ങി യുനോ മിൻഡ

മുംബൈ: ഉൽപ്പാദന ശേഷി വർധിപ്പിക്കാൻ നിക്ഷേപത്തിനൊരുങ്ങി വാഹന പാർട്സ് നിർമ്മാതാക്കളായ യുനോ മിൻഡ. വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി ഫോർ വീലർ അലോയ് വീലുകളുടെയും 4W ഓട്ടോമോട്ടീവ് സ്വിച്ചുകളുടെയും നിർമ്മാണ ശേഷി വിപുലീകരിക്കാൻ ഏകദേശം 300 കോടി രൂപയാണ് കമ്പനി നിക്ഷേപിക്കുന്നത്.

എംഇഎ മേഖലയിൽ അതിന്റെ ആഫ്റ്റർ മാർക്കറ്റ് ഡിവിഷന്റെ വ്യാപനം വർദ്ധിപ്പിക്കുന്നതിനായി ദുബായിൽ ഒരു സബ്‌സിഡിയറിയും ഓഫീസും സ്ഥാപിക്കാനുള്ള പദ്ധതിയും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. നിക്ഷേപത്തിലൂടെ കമ്പനിയുടെ പ്രധാന അനുബന്ധ സ്ഥാപനമായ മിൻഡ കോസെയ് അലുമിനിയം വീൽ പ്രൈവറ്റ് ലിമിറ്റഡ്, ഹരിയാനയിലെ ബാവലിലുള്ള പ്ലാന്റിൽ 4W അലോയ് വീൽ ശേഷി പ്രതിമാസം 60,000 വീലുകളായി വർധിപ്പിക്കും.

വിപുലീകരണം രണ്ട് ഘട്ടങ്ങളിലായി കമ്മീഷൻ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇതുകൂടാതെ, യുനോ മിൻഡയുടെ മറ്റൊരു അനുബന്ധ സ്ഥാപനമായ മിന്ദരിക പ്രൈവറ്റ് ലിമിറ്റഡ് (എംആർപിഎൽ), ആഭ്യന്തര, വിദേശ ഉപഭോക്താക്കളിൽ നിന്നുള്ള 4W ഓട്ടോമോട്ടീവ് സ്വിച്ചുകളുടെ വർദ്ധിച്ച ആവശ്യം നിറവേറ്റുന്നതിനായി ഫറൂഖ്നഗറിൽ (ഗുരുഗ്രാം, ഹരിയാന) ഒരു പുതിയ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കുകയാണെന്ന് കമ്പനി അറിയിച്ചു.

ഫറൂഖ്നഗറിലെ നിർമ്മാണ കേന്ദ്രത്തിന്റെ ഒന്നാം ഘട്ടം സ്ഥാപിക്കുന്നതിനുള്ള പദ്ധതിച്ചെലവ് ഏകദേശം 110 കോടി രൂപ വരും, ഈ പ്ലാന്റ് 2023 സെപ്റ്റംബറിൽ പ്രവർത്തന ക്ഷമമാകും. സ്വിച്ചുകൾ, ലൈറ്റിംഗ്, ബാറ്ററികൾ, ബ്ലോ മോൾഡഡ് ഉൽപ്പന്നങ്ങൾ തുടങ്ങിയ ഓട്ടോ ഇലക്ട്രിക്കൽ ഭാഗങ്ങളുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് മൈൻഡ ഇൻഡസ്ട്രീസ് ലിമിറ്റഡ് (MIL).

X
Top